ശമ്പളക്കാര്‍ക്ക് നേരിയ ആശ്വാസം; ദുരിതംതീരാതെ സാധാരണക്കാര്‍

കാസര്‍കോട്: ശമ്പളദിനത്തിലെ പ്രതിസന്ധിക്കുശേഷം വെള്ളിയാഴ്ച ജില്ലയിലെ ട്രഷറികളില്‍ പണമത്തെിയത് ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു പരിധിവരെ ആശ്വാസമായി. എന്നാല്‍, സാധാരണക്കാരന്‍െറ ദുരിതം ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിരയായി തുടരുകയാണ്. ജില്ലയിലെ ബാങ്കുകളിലേക്ക് കഴിഞ്ഞദിവസം 550 കോടി രൂപയുടെ കറന്‍സി എത്തിയതോടെയാണ് സര്‍ക്കാര്‍ ശമ്പളംപറ്റുന്നവരുടെ ക്ഷാമത്തിന് അയവുണ്ടായത്. ഡിസംബര്‍ ഒന്നിന് പണം എത്താത്തതിനാല്‍ ശമ്പളവും ബില്ലുകളും മാറ്റാനത്തെിയവര്‍ക്ക് വെറുംകൈയോടെ മടങ്ങേണ്ടിവന്ന വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ജില്ല ട്രഷറിയില്‍ വെള്ളിയാഴ്ച 30 ലക്ഷം രൂപ ലഭിച്ചു. ഇവിടെ കൂടുതലും സര്‍ക്കാര്‍ ഓഫിസുകളിലെ ബില്ലുകളാണ് മാറ്റാനുണ്ടായത്. 25 ലക്ഷത്തോളം രൂപക്കുള്ള 180ഓളം ബില്ലുകള്‍ സ്വീകരിച്ച് കറന്‍സി വിതരണം നടത്തിയതായി ട്രഷറി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിന് ഇരുനൂറോളം പെന്‍ഷന്‍കാരെ തിരിച്ചയച്ച കാസര്‍കോട് സബ് ട്രഷറിയില്‍ വെള്ളിയാഴ്ച കറന്‍സി ചെസ്റ്റായ എസ്.ബി.ടിയില്‍നിന്ന് 80 ലക്ഷം രൂപയുടെ കറന്‍സി ലഭിച്ചു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക കൗണ്ടര്‍ തുറന്നാണ് ഇവിടെ പെന്‍ഷന്‍വിതരണം നട ത്തിയത്. പുതിയ 500ന്‍െറയും 100 രൂപയുടെയും കറന്‍സികള്‍ എത്തിയതറിഞ്ഞ് കാസര്‍കോട്ടെ ബാങ്കുകളില്‍ വെള്ളിയാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പുതുതലമുറ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ മുന്നില്‍ വൈകീട്ടുവരെ ആളുകളുടെ നീണ്ടനിര കാണാമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.