നീലേശ്വരം: എല്ലാവര്‍ക്കും ഭൂമി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അളന്നുകൊടുത്തത് പഞ്ചായത്ത് റോഡ് ഉള്‍പ്പെട്ട സ്ഥലം. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കരിയാപ് റോഡാണ് റവന്യൂ അധികൃതര്‍ മിച്ചഭൂമിയാക്കി അളന്നുനല്‍കിയത്. പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉള്‍പ്പെടുന്ന കരിയാപ് പ്രദേശത്തെ 50ഓളം കുടുംബങ്ങള്‍ പ്രധാനമായി ഉപയോഗിക്കുന്ന റോഡാണിത്. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെട്ടവരുടെ ആശ്രയമായ റോഡാണ് മിച്ചഭൂമിയായി കണക്കാക്കി അളന്ന് അതിരിട്ടത്. ഇതോടെ കോളനിവാസികള്‍ എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലായി. 60 വര്‍ഷത്തോളം പഴക്കമുള്ള റോഡ് പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും ഗതാഗതയോഗ്യമാക്കിയിട്ടില്ല. കോളനിക്കകത്ത് പട്ടികജാതി, വര്‍ഗ്ഗ വകുപ്പിന്‍െറ കമ്യൂണിറ്റി ഹാളും സ്ഥിതി ചെയ്യുന്നുണ്ട്. റവന്യൂ അധികൃതരുടെ തലതിരിഞ്ഞ പ്രവൃത്തിമൂലം വഴിയാധാരമാകുന്നത് കരിയാപിലെ കോളനിവാസികളാണ്. റോഡ് ഒഴിവാക്കി മിച്ചഭൂമി അര്‍ഹര്‍ക്ക് അളന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.