ചെറുവത്തൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സംസ്കൃതംപരീക്ഷ പേരിനുമാത്രം നടത്താന്‍ നിര്‍ദേശം. ഒന്നുമുതല്‍ നാലുവരെയുള്ള പ്രൈമറി ക്ളാസിലാണ് ഒന്നാം ടേം പരീക്ഷ പേരിനുമാത്രമായി നടത്തുക. പരീക്ഷക്കായി ടൈംടേബ്ള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ചോദ്യപേപ്പര്‍ നല്‍കില്ല. പകരം, ബന്ധപ്പെട്ട അധ്യാപകര്‍തന്നെ ചോദ്യപേപ്പര്‍ തയാറാക്കി മൂല്യനിര്‍ണയം നടത്തണമെന്ന് എസ്.എസ്.എയാണ് നിര്‍ദേശിച്ചിട്ടുള്ളത്. പഠിപ്പിക്കുന്ന അധ്യാപകര്‍തന്നെ ചോദ്യപേപ്പര്‍ തയാറാക്കി നല്‍കുന്നത് പരീക്ഷ പ്രഹസനമാകുന്നതിന് ഇടയാക്കുമെന്നാണ് പൊതുവേ ഉയര്‍ന്നിട്ടുള്ള ആക്ഷേപം. നിലവില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ളാസില്‍ പരീക്ഷക്കായുള്ള ചോദ്യപേപ്പര്‍ എസ്.എസ്.എ തയാറാക്കി വിതരണം ചെയ്തുകഴിഞ്ഞു. എന്നാല്‍, ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന പ്രൈമറി പരീക്ഷകളില്‍ ആദ്യ രണ്ടു ദിവസത്തെ ചോദ്യപേപ്പര്‍ മാത്രമേ വിതരണം ചെയ്തിട്ടുമുള്ളൂ. പരീക്ഷാസംവിധാനം കാര്യക്ഷമമാക്കേണ്ട ബ്ളോക് റിസോഴ്സ് സെന്‍ററുകളില്‍ ഇതുവരെയും ട്രെയ്നര്‍മാരുടെ നിയമനം നടന്നിട്ടില്ല. ഇത് പരീക്ഷാ മോണിറ്ററിങ്ങിനെ ബാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.