കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ്ങില്‍ വീണ്ടും ആര്‍.സി ഉടമകളായ രക്ഷിതാക്കള്‍ക്കെതിരെ കേസ്. വലിയ വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിച്ചും പൊലീസ് കൈകാണിക്കുമ്പോള്‍ നിര്‍ത്താതെയുമാണ് കുട്ടി ഡ്രൈവര്‍മാര്‍ വണ്ടിയുടമകളായ രക്ഷിതാക്കള്‍ക്ക് ‘പണി’ കൊടുത്ത്. കുട്ടി ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതുകണ്ടാല്‍ ആര്‍.സി ഉടമക്കെതിരെ കേസെടുക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയതോടെയാണ് പൊലീസ് നടപടിയാരംഭിച്ചത്. ശനിയാഴ്ച ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ പലരും സ്ഥലത്തില്ല. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്കോടിച്ചതിന് ആര്‍.സി ഉടമ പെരുമ്പളയിലെ മുഹമ്മദ് അജീറിനെതിരെ പൊലീസ് കേസെടുത്തു. ചൗക്കി ആസാദ് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി ഉടമ അബ്ദുറഹ്മാനെതിരെയും നെല്ലിക്കുന്ന് ജങ്ഷന് സമീപം കൈ കാണിച്ചിട്ടും നിര്‍ത്താതെപോയതിന് കെ.എല്‍ 14 എസ് 8915 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കാസര്‍കോട് മല്ലികാര്‍ജുനാ ക്ഷേത്രത്തിന് സമീപത്ത് കൈകാണിച്ചിട്ടും നിര്‍ത്താതെപോയതിന് കെ.എല്‍ 14 ആര്‍ 4968 നമ്പര്‍ സ്കൂട്ടര്‍ യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു. നായക്സ് റോഡില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെപോയതിന് കെ.എല്‍ 14 ജി 1846 നമ്പര്‍ സ്കൂട്ടര്‍ യാത്രക്കാരനെതിരെയും േകസെടുത്തു. കാസര്‍കോട് ഗീതാ ജങ്ഷനില്‍ അമിതവേഗത്തില്‍ ഓടിച്ചുപോയ കെ.എല്‍ 14 ക്യു 563 നമ്പര്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ചേരങ്കൈ കടപ്പുറത്തെ അഹ്മദ് സാദിഖിനെതിരെയും കേസെടുത്തു. കെ.എല്‍ 14 കെ 4199 നമ്പര്‍ ഇന്നോവ ഓടിച്ച 16കാരനെ പൊലീസ് പിടികൂടി കാര്‍ കസ്റ്റഡിയിലെടുത്തു. ചെങ്കള സന്തോഷ്നഗര്‍ സ്വദേശിയാണ് ബുധനാഴ്ച രാത്രി 8.30ഓടെ പിടിയിലായത്. അമിതവേഗത്തില്‍ കാറോടിച്ച് പോകുന്നതുകണ്ട് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പൊലീസ് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കുട്ടി ഡ്രൈവറുടെ പിതാവ് അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.