എ.ജെ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ; പാവനക്ക് പുതുജന്മം

മംഗളൂരു: അപൂര്‍വരോഗവുമായി എത്തിയ രണ്ടു വയസ്സുകാരിക്ക് മംഗളൂരു എ.ജെ ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുതുജന്മം. അങ്കോളയിലെ പാവനയാണ് അപൂര്‍വ ശ്വാസകോശരോഗത്തില്‍ വലഞ്ഞത്. മംഗളൂരു എ.ജെ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഡോ. പ്രേം ആല്‍വ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്‍െറ ഹൃദയത്തില്‍ അഞ്ച് അറകളും അതില്‍ രണ്ടു ദ്വാരങ്ങളും ഉണ്ടെന്ന് കണ്ടത്തെി. അപൂര്‍വമായ ഈ അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന് ഇടക്കിടെ അണുബാധയുണ്ടാകുന്നതെന്നും മനസ്സിലായി. ശിശു ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഗൗരവ് ഷെട്ടിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ ഹൃദയത്തിലെ അറകള്‍ നാലാക്കി. ഉണ്ടായിരുന്ന രണ്ടു ദ്വാരങ്ങളും അടച്ചു. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം പൂര്‍ണ ആരോഗ്യവുമായി കുഞ്ഞ് വീട്ടിലേക്കു മടങ്ങി. ഡോ. ഗുരുരാജ് തന്ത്രിയും ശസ്ത്രക്രിയയില്‍ പങ്കാളിയായി. കര്‍ണാടക സര്‍ക്കാറിന്‍െറ ചികിത്സാപദ്ധതിയുടെ ഭാഗമായി സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.