ഓണാഘോഷം: എക്സൈസ് സ്പെഷല്‍ ഡ്രൈവ് ഇന്നാരംഭിക്കും

കാസര്‍കോട്: ഓണാഘോഷത്തിന്‍െറ ഭാഗമായി എക്സൈസ് വകുപ്പിന്‍െറ സ്പെഷല്‍ ഡ്രൈവ് ബുധനാഴ്ച ആരംഭിക്കും. വ്യാജവാറ്റ,് സ്പിരിറ്റ,് വ്യാജമദ്യം എന്നിവയുടെ കള്ളക്കടത്ത്, സ്പിരിറ്റിന്‍െറ ദുരുപയോഗം എന്നിവ തടയുന്നതിനാണ് പരിശോധന. കഞ്ചാവ്, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, വ്യാജ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതും തടയും. എക്സൈസ് വകുപ്പ് സെപ്റ്റംബര്‍ 18 വരെയാണ് സ്പെഷല്‍ ഡ്രൈവ്. കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും ഒരു കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ് എന്നീ എക്സൈസ് സര്‍ക്ള്‍ ഓഫിസില്‍ ഓരോ സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തിക്കും. പരാതികള്‍ എക്സൈസ് ടോള്‍ ഫ്രീ നമ്പര്‍ 155358, കണ്‍ട്രോള്‍ റൂം 04994-256728. സ്ട്രൈക്കിങ് ഫോഴ്സ് -ഹോസ്ദുര്‍ഗ് സര്‍ക്ള്‍ 04672-204125, കാസര്‍കോട് സര്‍ക്ള്‍ 04994-255332. മറ്റ് എക്സൈസ് ഓഫിസുകളുടെ നമ്പറുകള്‍ -എക്സൈസ് റെയ്ഞ്ച് ഓഫിസ്, കുമ്പള -04998-213837, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കാസര്‍കോട് -04994-257541, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ബദിയടുക്ക -04994-261950, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ബന്തടുക്ക -04994-205364, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ഹോസ്ദുര്‍ഗ് -04672-204533, എക്സൈസ് റെയ്ഞ്ച് ഓഫിസ്, നീലേശ്വരം -04672-283174, എക്സൈസ് ചെക്പോസ്റ്റ്, ബങ്കര മഞ്ചേശ്വരം -04998-273800. എന്നീ ഫോണ്‍ നമ്പറുകള്‍ വഴി നല്‍കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT