പര്‍ത്തിക്കാര്‍ കോളനിക്കാര്‍ക്ക് എന്നും ദുരിതംമാത്രം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പര്‍ത്തിക്കാര്‍ പട്ടികജാതി കോളനിയിലും പരിസരപ്രദേശത്തും ജനം അടിസ്ഥാനസൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. വികസനപദ്ധതികളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനെതിരെ നാട്ടുകാര്‍ ഉക്കിനടുക്കയില്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. നിലംപൊത്താന്‍ തയാറായിനില്‍ക്കുന്ന നിരവധി വീടുകള്‍ കോളനിയിലുണ്ട്. പലയിടത്തും ശൗചാലയമില്ല. വൈദ്യുതി എത്താത്ത വീടുകളുമുണ്ട്. കോളനിക്കാര്‍ക്ക് സര്‍ക്കാറില്‍നിന്ന് ചികിത്സാസഹായംപോലും ലഭിക്കുന്നില്ളെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. കോളനിയുടെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും സ്ഥിതി സമാനമാണ്. കുടിവെള്ള പദ്ധതിയില്ലാത്തതിനാല്‍ ചുമന്നത്തെിക്കുന്ന വെള്ളമാണ് ഇവരുടെ ആശ്രയം. സ്വന്തമായി ഒരു സെന്‍റ് ഭൂമിപോലും ഇല്ലാത്ത കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങളുമായി എത്തുന്നതല്ലാതെ പിന്നീട് നടപടി ഉണ്ടാകുന്നില്ളെന്ന് ഇവര്‍ പറയുന്നു. ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുന്നതിനായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. അടിയന്തരപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. കണ്‍വെന്‍ഷന്‍ അഡ്വ. പ്രകാശ അമ്മണ്ണായ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.