അപകടാവസ്ഥയിലായ നടപ്പാലം പൊളിച്ചുനീക്കിയില്ല

നീലേശ്വരം: അപകടാവസ്ഥയിലായ ഓര്‍ച്ച നടപ്പാലം പൊളിച്ചുനീക്കുമെന്ന നഗരസഭയുടെ തീരുമാനം നടപ്പായില്ല. ഓര്‍ച്ച റോഡ് പാലം വന്നതോടുകൂടി മുമ്പ് ഉപയോഗിച്ചിരുന്ന നടപ്പാലം ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞുതന്നെയിരിക്കുകയാണ്. മുന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചപ്രകാരം തീരുമാനിച്ച 40,000 രൂപ പൊളിച്ചുനീക്കാന്‍ നീക്കിവെക്കുകയും ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ വാക്കുപാലിച്ചില്ല. നിലവില്‍ തൂണുകള്‍ ഇളകി മരപ്പലകകള്‍ ദ്രവിച്ച് പുഴയിലേക്ക് വീഴുന്ന നിലയിലാണ് നടപ്പാലം. ചിലയാളുകള്‍ നടന്നുപോകുന്നതും അപകടാവസ്ഥക്ക് കാരണമാകുന്നു. രാത്രികാലങ്ങളില്‍ പാലത്തിലിരുന്ന് മദ്യപിക്കുന്നതായും പരാതിയുണ്ട്. പൊട്ടിപ്പൊളിഞ്ഞ പാലം പൊളിച്ചുനീക്കുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാവണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.