കാസര്‍കോട്: നിര്‍ത്തിയിട്ട സ്കൂട്ടറിലുണ്ടായിരുന്ന ബാഗ് മോഷ്ടിക്കുന്നതിനിടെ സമീപത്തെ ജ്വല്ലറിയിലെ സി.സി.ടി.വിയില്‍ കുടുങ്ങിയ വിരുതന്‍ പൊലീസ് പിടിയില്‍. പെര്‍ള സ്വദേശി ഉമ്മര്‍ (58) ആണ് അറസ്റ്റിലായത്. മോഷണം പതിവാക്കിയ ഉമ്മര്‍ തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ ആലംപാടി എരിയപ്പാടിയില്‍ ആരംഭിച്ച കടമുറിയെ കുറിച്ച് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അകത്താകുന്നത്. ഉമ്മറിന്‍െറ മുറി പരിശോധിച്ചപ്പോള്‍ വലുതും ചെറുതുമായ മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ആക്സസറീസ്, മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, പുതിയതും പഴയതുമായ നിരവധി ഹെല്‍മെറ്റുകള്‍, ഫുട്ബാളുകള്‍, മിനറല്‍ വാട്ടര്‍, പച്ചക്കറി, പെന്‍, പെന്‍സില്‍, വാട്ടര്‍ കളര്‍, ടൂത്ത് ബ്രഷിന്‍െറയും ടൂത്ത് പേസ്റ്റിന്‍െറയും പാക്കറ്റുകള്‍, സ്കൂള്‍ വിദ്യാര്‍ഥിയുടെ ഐ.ഡി കാര്‍ഡ് തുടങ്ങി നിരവധി സാധനങ്ങളാണ് ലഭിച്ചത്. ആഗസ്റ്റ് മൂന്നിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത്, മൊബൈല്‍ മൊത്തവ്യാപാരിയായ ബദിയഡുക്ക കങ്കനാറിലെ അബ്ബാസിന്‍െറ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്നാണ് സാധാനങ്ങള്‍ മോഷ്ടിച്ചത്. സ്കൂട്ടറിന്‍െറ സമീപത്തത്തെിയ ഉമ്മര്‍ ചുറ്റുവട്ടം നിരീക്ഷിച്ച് ആരുംകാണുന്നില്ളെന്ന് ഉറപ്പുവരുത്തി. സ്കൂട്ടറിന്‍െറ മുന്‍വശത്ത് വെച്ചിരുന്ന ബാഗെടുത്ത് വേഗത്തില്‍ നടക്കുന്ന ദൃശ്യമാണ് കാമറയില്‍ പതിഞ്ഞത്. 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ സാമഗ്രികളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഫാഷന്‍ ഗോള്‍ഡിന്‍െറ പുറത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയിലാണ് ഉമ്മര്‍ കുടുങ്ങിയത്. ബാഗ് സ്കൂട്ടറില്‍വെച്ച് സമീപത്തെ മൊബൈല്‍ റിപ്പയറിങ് കടയില്‍ പോയതായിരുന്നു അബ്ബാസ്. മുടന്തുള്ള മധ്യവയസ്കനായ ഒരാളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. മോഷണം നടത്തുമ്പോള്‍ ഉമ്മറിന്‍െറ മുഖം വ്യക്തമായിരുന്നില്ളെങ്കിലും കവര്‍ച്ചക്ക് തൊട്ടുമുമ്പ് അല്‍പം അകലെവെച്ച് പരിസരം വീക്ഷിക്കുന്ന ഉമ്മറിന്‍െറ മുഖം കാമറയില്‍ കൃത്യമായി പതിഞ്ഞതാണ് നാട്ടുകാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകാന്‍ കാരണം. ആലംപാടി എരിയപ്പാടിയില്‍ വാടകക്കെടുത്ത മുറിയിലേക്ക് രാവിലെയും വൈകീട്ടും ഉമ്മര്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. നാട്ടുകാര്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരുന്നതിനിടെയാണ് ഉമ്മര്‍ മോഷണം നടത്തുന്നതിന്‍െറ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.