പുല്ലൂര്‍ ബാങ്കില്‍ ഗ്രൂപ് പോര് മുറുകി

കാഞ്ഞങ്ങാട്: വനിത നേതാവിനെ ആക്രമിച്ച ബ്ളോക് കോണ്‍ഗ്രസ് നേതാവിന്‍െറ വീടിന് നേരെ കല്ളേറ്. ഉദുമ ബ്ളോക് ജനറല്‍ സെക്രട്ടറി എം. ശ്രീധരന്‍ നമ്പ്യാരുടെ വീടിന് നേരെയാണ് കല്ളേറ് നടന്നത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച പ്രസിഡന്‍റായ ഡി.സി.സി സെക്രട്ടറി വിനോദ്കുമാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ച വനിത കോണ്‍ഗ്രസ് നേതാവും ബാങ്ക് വൈസ് പ്രസിഡന്‍റുമായ പുല്ലൂര്‍ മധുരമ്പാടിയിലെ നാരായണന്‍െറ ഭാര്യ സി.കെ. ശ്രീകല(40)യെ ശ്രീധരന്‍ നായരും അനുയായികളും മര്‍ദിച്ചിരുന്നു. ഇതിന്‍െറ പ്രതികാരമായാണ് വീടാക്രമണം. ശ്രീകലയുടെ ഭര്‍ത്താവിന്‍െറ ബന്ധുക്കളായ ബൈജു, കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലത്തെിയ സംഘമാണ് വീട് എറിഞ്ഞ് തകര്‍ത്തതെന്ന് അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ശ്രീധരന്‍ നായര്‍ പരാതി നല്‍കി. ഇതിനിടെ ശ്രീകലയുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് ശ്രീധരന്‍ നായര്‍ക്കെതിരെ കേസെടുത്തു. അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീധന്‍ നായരെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന അറ്റന്‍ഡര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണസമിതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്. ഭരണസമിതിയറിയതെ വിനോദ്കുമാര്‍ ഒറ്റക്ക് നിയമനം നടത്തിയെന്നാരോപിച്ച് മുന്‍ പൂല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ.അരവിന്ദന്‍െറ നേതൃത്വത്തില്‍ ബാങ്ക് ഡയറക്ടര്‍മാരായ കരിച്ചേരി ചന്ദ്രന്‍, രാജന്‍, ശ്രീകല എന്നിവര്‍ വിനോദിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഇതറിഞ്ഞ ഡി.സി.സി പ്രസിഡന്‍റ് സി.കെ. ശ്രീധരന്‍ അനുരഞ്ജന ചര്‍ച്ച വിളിക്കുകയും യോഗത്തില്‍ വിനോദിന്‍െറ കൂട്ടുകാരനായ ശ്രീധരന്‍ നമ്പ്യാരും സംഘവും ശ്രീകലയോട് അപമര്യാദയായി പെരുമാറുകയും കൈപിടിച്ചൊടിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.