കാസര്‍കോട് ജനറല്‍ ആശുപത്രി യില്‍ കൈക്കൂലിയില്ളെങ്കില്‍ ശസ്ത്രക്രിയയില്ല

കാസര്‍കോട്: ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന തുക കൈക്കൂലി നല്‍കിയില്ളെങ്കില്‍ ശസ്ത്രക്രിയയും അനുബന്ധ ചികിത്സയും കിട്ടില്ളെന്ന സ്ഥിതിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍. ശസ്ത്രക്രിയ നടത്തണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് രോഗികളെ മയക്കുന്നതിനുള്ള കുത്തിവെപ്പ് നടത്തേണ്ട വിദഗ്ധ ഡോക്ടറാണ്. ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ രോഗികളുടെ ബന്ധുക്കള്‍ ‘മയക്കല്‍ വിദഗ്ധനെ’ അദ്ദേഹത്തിന്‍െറ സ്വകാര്യ ക്ളിനിക്കില്‍ പോയി നേരില്‍ കാണണം. പലപ്പോഴും ഡോക്ടര്‍ തന്നെ തുക എത്രയെന്ന് പറയും. ക്ളിനിക്കിലത്തെുന്നവരുടെ വേഷവും മറ്റും നോക്കി സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് തുക നിശ്ചയിക്കുക. ഡോക്ടറുടെ സ്വഭാവമറിയുന്നതുകൊണ്ട് പലരും മുന്‍കൂട്ടി തുക നല്‍കുകയാണ് പതിവ്. ഉദ്ദേശിച്ച തുക നല്‍കാത്തവരുടെ ശസ്ത്രക്രിയാ തീയതി നീളും. അപ്പന്‍ഡിക്സ് ശസ്ത്രക്രിയക്ക് ഒരാഴ്ചവരെ ഡോക്ടറെ കാത്തിരിക്കേണ്ടി വന്നവരുണ്ട്. പണം കിട്ടാത്തതിനാല്‍ ശസ്ത്രക്രിയ നടത്തേണ്ട ദിവസം ഇദ്ദേഹം അവധിയില്‍ പ്രവേശിച്ച ദുരനുഭവവും രോഗികളായത്തെിയവര്‍ ‘മാധ്യമ’ത്തോട് വിവരിച്ചു. കാസര്‍കോട് ഈ മേഖലയില്‍ വിദഗ്ധരായവര്‍ വേറെ അധികം പേരില്ലാത്തതിനാല്‍ ഇദ്ദേഹത്തെ പിണക്കാന്‍ ആരും തയാറാകാറില്ല. നഗരത്തിലെ നാല് സ്വകാര്യ ആശുപത്രികളില്‍ ഒരേസമയം സേവനം നടത്തുന്ന ഈ ഡോക്ടര്‍ ഏറെ പാടുപെട്ടാണ് ജനറല്‍ ആശുപത്രിയിലെ ‘കടമ’ നിര്‍വഹിക്കാന്‍ സമയം കണ്ടത്തെുന്നത്. പ്രസവ ശസ്ത്രകിയയും ഗര്‍ഭാശയ ശസ്ത്രക്രിയയും നടത്താന്‍ വനിതാഡോക്ടര്‍ക്കും മയക്കല്‍ വിദഗ്ധനും വെവ്വേറെ കൈക്കൂലി നല്‍കണം. പ്രസവ ശസ്ത്രക്രിയക്കത്തെുന്നവരുടെ ബന്ധുക്കളോടും മയക്കല്‍ വിദഗ്ധനെ പോയി കാണാനാണ് വനിതാ ഡോക്ടര്‍ ആദ്യം നിര്‍ദേശിക്കുക. ശസ്ത്രക്രിയയില്ലാത്ത പ്രസവത്തിനും കൈമടക്ക് വേണം. ആയിരം രൂപ കവറിലാക്കി ക്ളിനിക്കിലത്തെിക്കണം. സ്കാനിങ്ങിന് സ്വകാര്യ ലാബിലേക്ക് കുറിപ്പ് കൊടുക്കാനും ഡോക്ടര്‍ക്ക് പ്രത്യേക നിരക്കുണ്ട്. പണം നല്‍കാത്ത സ്ത്രീകളുടെ പ്രസവ സമയത്ത് ഡോക്ടര്‍ സ്ഥലത്തുണ്ടാകാറില്ല. നഴ്സുമാരെ ഏല്‍പിച്ച് പോവുകയാണ് പതിവെന്ന് രോഗികള്‍ പറയുന്നു. ജനറല്‍ ആശുപത്രിയില്‍ ഓരോ സേവനത്തിനും കൃത്യമായ കൈക്കൂലി നിരക്കുകളുണ്ട്. മയക്കല്‍ കുത്തിവെപ്പ് വിദഗ്ധന്‍ -1000 മുതല്‍ 2000 രൂപ വരെ, പ്രസവ ശുശ്രൂഷ (വനിത ഡോക്ടര്‍) -1000, പ്രസവ ശസ്ത്രക്രിയ (വനിത ഡോക്ടര്‍ ) -2000, പൊതു ശസ്ത്രക്രിയാ വിദഗ്ധന്‍ -2000, ഇ.എന്‍.ടി ശസ്ത്രക്രിയ -1000 എന്നിങ്ങനെയാണത്രേ കൈക്കൂലി നിരക്ക്. സാഹചര്യമനുസരിച്ച് തുകയില്‍ മാറ്റമുണ്ടാകുമെന്നും രോഗികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.