സ്കൂട്ടറില്‍ നിന്ന് തള്ളിയിട്ടു കവര്‍ച്ച: സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍

തൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് ഉടമയെ ആക്രമിച്ച് കീഴ്പ്പെടുത്തി മൂന്നര ലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ അക്രമികള്‍ കൊണ്ടുപോയ സ്കൂട്ടര്‍ ചെറുവത്തൂര്‍ തിമിരി സഹകരണ ബാങ്ക് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. തങ്കയത്തെ പെട്രോള്‍ ബങ്ക് ഉടമ കുണിയനിലെ റിട്ട. അധ്യാപകന്‍ കെ. രാമകൃഷ്ണ(65) ന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയായിരുന്നു കവര്‍ച്ച. സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 3.16 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ചന്തേര പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന രാമകൃഷ്ണനെ പിന്തുടര്‍ന്ന അക്രമികള്‍ വാഹനം ഇടിച്ചിട്ട ശേഷം മുഖത്തിടിച്ച് പരിക്കേല്‍പിക്കുകയും വയലിലേക്ക് തള്ളിയിടുകയുമായിരുന്നു. കുണിയന്‍ പുഴയുടെ പരിസരത്തുള്ള ആളൊഴിഞ്ഞ മരമില്ലിന് സമീപത്താണ് അക്രമവും കവര്‍ച്ചയും അരങ്ങേറിയത്. രാമകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ തട്ടിയെടുത്താണ് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടത്. ഇതാണ് ഇപ്പോള്‍ കണ്ടത്തെിയത്. ബൈക്കില്‍ മൂന്നുപേര്‍ പിന്തുടര്‍ന്ന് വിജനമായ സ്ഥലത്തത്തെിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം എടാട്ടുമ്മല്‍ റോഡിലൂടെ വന്ന വഴിയാണ് തിരിച്ചുപോയത്. അക്രമികളില്‍ ഒരാള്‍ പച്ച ബനിയനും പാന്‍റ്സുമാണ് ധരിച്ചിരുന്നത്. മുഖം മറച്ചിരുന്നില്ല. അക്രമികള്‍ 22നും 24നും ഇടയില്‍ പ്രായമുള്ളവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.