കൈക്കൂലി നല്‍കിയില്ല; സര്‍ക്കാരാശുപത്രിയില്‍ ശസ്ത്രക്രിയക്കത്തെിയ ദലിത് സ്ത്രീയെ തിരിച്ചയച്ചു

കാസര്‍കോട്: സര്‍ക്കാരാശുപത്രിയില്‍ ഗര്‍ഭാശയ ശസ്ത്രക്രിയക്കത്തെിയ ദലിത് സ്ത്രീയെ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാത്തതിനാല്‍ നിര്‍ബന്ധിച്ച് തിരിച്ചയച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കത്തെിയ മധൂര്‍ ചേനക്കോട്ടെ ചെനിയയുടെ ഭാര്യ സരസ്വതിക്കാണ് (42)തിക്താനുഭവമുണ്ടായത്. ശസ്ത്രക്രിയ നടത്തേണ്ട വനിതാ ഡോക്ടര്‍ക്കും സഹായിയായ മറ്റൊരു ഡോക്ടര്‍ക്കും കൈക്കൂലിയായി 2000 രൂപയാണ് ആവശ്യപ്പെട്ടതെന്ന് സരസ്വതിയും ബന്ധുക്കളും പറഞ്ഞു. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയ അവസ്ഥയിലായതിനെ തുടര്‍ന്നാണ് സരസ്വതിയെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലത്തെിച്ചത്. വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ എത്താത്തതിനാല്‍ അവരെ ക്ളിനിക്കില്‍ പോയി കാണേണ്ടിവന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നും ആശുപത്രിയില്‍ അന്ന് തന്നെ അഡ്മിറ്റാവണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് തിങ്കളാഴ്ച ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ വാര്‍ഡിലത്തെിയ ഡോക്ടര്‍ സരസ്വതിയോട് ശസ്ത്രക്രിയ നടത്തണമെങ്കില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ആയിരം രൂപ വീതം വേണമെന്ന് ആവശ്യപ്പെട്ടുവത്രേ. പട്ടികജാതിക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കാണിച്ചെങ്കിലും കടലാസുകള്‍ മാത്രം പോര പണവും കൊണ്ടു വരണമെന്നായിരുന്നു ഡോക്ടറുടെ ആവശ്യം. ഇതുകേട്ട സരസ്വതി മറുപടി പറയാനാവാതെ നിന്നപ്പോള്‍ ഡിസ്ചാര്‍ജ് കുറിപ്പ് എഴുതികൊടുത്ത് തിരിച്ചയച്ചുവെന്നാണ് പറയുന്നത്. പണവുമായി അടുത്ത തിങ്കളാഴ്ച വരാനും നിര്‍ദേശിച്ചു. സഹായിയായി വന്ന ജ്യേഷ്ഠത്തി ജില്ലാ പട്ടിക ജാതിക്ഷേമ ഓഫിസിലേക്ക് ചികിത്സാ സഹായത്തിന് അപേക്ഷ നല്‍കാന്‍ പോയ സമയത്താണ് സരസ്വതിയെ ഡിസ്ചാര്‍ജ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT