മഞ്ചേശ്വരം: നിര്‍ദിഷ്ട അതിവേഗ റെയില്‍പാത കണ്ണൂരില്‍ അവസാനിപ്പിക്കാതെ മംഗളൂരുവരെ നീട്ടണമെന്ന് എ.ഐ.വൈ.എഫ് മഞ്ചേശ്വരം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ഉദ്യോഗസ്ഥ-ഭരണനേതൃത്വം കാസര്‍കോട് ജില്ലയോട് സ്വീകരിക്കുന്ന സമീപനം ജനത്തോടുള്ള വെല്ലുവിളിയാണ്. ഈ അവഗണന അവസാനിപ്പിച്ച് അതിവേഗപാത മംഗളൂരുവരെ നീട്ടാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് എ.ഐ.വൈ.എഫ് തയാറെടുക്കുമെന്ന് സമ്മേളനം അറിയിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ. വി സുരേഷ് ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ബി.വി. രാജന്‍, മണ്ഡലം സെക്രട്ടറി ജയരാമ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് മുകേഷ് ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം അനിതാരാജ്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം വൈസ് പ്രസിഡന്‍റ് രമ്യരാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ആര്‍. ഹരീഷ് (സെക്ര), ജയപ്രകാശ് കുമ്പള, മനോഹരന്‍ പുത്തിഗെ, എം.സി. അജിത്ത് (പ്രസി), ദയാകര്‍ മാട, രവി മന്തേരോ (വൈസ് പ്രസി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.