കുമ്പള: മാലിന്യം നീക്കംചെയ്യാനോ സംസ്കരിക്കാനോ സംവിധാനമില്ലാത്തതിനാല്‍ കുമ്പള ടൗണിലെ ഉപയോഗശൂന്യമായ പൊതുകിണറ്റില്‍ തള്ളി. ടൗണില്‍ പാതയോരങ്ങള്‍ മാലിന്യംകൊണ്ട് നിറഞ്ഞ അവസ്ഥയാണ്. പ്രതിഷേധവും നിയമനടപടികളും ഭയന്ന് അധികൃതര്‍ മാലിന്യം കിണറ്റില്‍ തള്ളുകയാ യിരുന്നു. കുമ്പള ടൗണിലും പരിസരത്തും പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാണ്. സ്കൂള്‍ റോഡ്, ടെമ്പ്ള്‍ റോഡ് എന്നിവിടങ്ങളില്‍ പതിവായി മാലിന്യം കൊണ്ടിടുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ടൗണിലെ മാലിന്യം നീക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുശേഷം മാലിന്യം സ്കൂള്‍ മൈതാനത്തിന് പടിഞ്ഞാറുവശത്ത് കൊണ്ടിടാന്‍ തുടങ്ങി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സ്കൂള്‍ റോഡരികില്‍ ഓവുചാലിലും പുറത്തുമായി കൂട്ടിയിടാന്‍ തുടങ്ങി. ഇത് നീക്കംചെയ്യാതെ കൂമ്പാരമായി ചീഞ്ഞളിയുന്ന അവസ്ഥയാണ്. മഴയില്‍ മാലിന്യത്തില്‍നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളം നഗരമധ്യത്തിലൂടെയാണ് പോകുന്നത്. ഇത് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഭീതിയുണ്ട്. പഞ്ചായത്ത് ഓഫിസിന് വടക്ക് രണ്ടു കിണറുകള്‍ മാലിന്യമിട്ട് നിറച്ച് അതിനുമീതെ മണ്ണിട്ട് മൂടിയിരുന്നു. കൂടാതെ, ടെമ്പ്ള്‍ റോഡിലെ ഒരു പൊതുകിണറും ജനം മാലിന്യംകൊണ്ട് നിറച്ചു. മാലിന്യപ്രശ്നം സമീപത്തെ കിണറുകളെയും മലിനമാക്കുന്നുവെന്ന് പരാതി യുണ്ട്. മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കാനുള്ള സംവിധാനം വേണമെന്നും കെട്ടിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും മാലിന്യം സംസ്കരിക്കാന്‍ സംവിധാനം ഉണ്ടെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.