മുഖ്യമന്ത്രിയുടെ രണ്ടാം ഘട്ട പര്യടനത്തിന് കാസര്‍കോട് തുടക്കം

കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനത്തിന് കാസര്‍കോട് തുടക്കം. വി.എസിനും സി.പി.എമ്മിനും എതിരെയുള്ള അക്രമത്തിന് മൂര്‍ച്ചകൂട്ടിയാണ് മുഖ്യമന്ത്രി രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്. തന്‍െറ മന്ത്രി സഭയില്‍ മന്ത്രിമാര്‍ക്കെതിരെ 136 കേസ് ഉണ്ടെന്ന വി.എസിന്‍െറ പരാമര്‍ശം ഗൗരവത്തിലെടുത്താണ് മുഖ്യമന്ത്രി രണ്ടാംഘട്ടത്തിന് തുടക്കമിട്ടത്. അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങളാണ് പ്രസംഗത്തിലുടെനീളം മുന്നോട്ടുവെച്ചത്. ഇത് വിലയിരുത്തിവേണം ജനങ്ങള്‍ വോട്ടുചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. മാവേലി എക്സ്പ്രസിന് കാസര്‍കോട് എത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അന്തരിച്ച പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വീട്ടിലത്തെി കുടുംബത്തെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് ഉദുമയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.സുധാകരന്‍ ഉദുമയിലെ വോട്ടര്‍മാരോട് ഓണ്‍ലൈനില്‍ സംവദിക്കുന്നതിന് ആരംഭിച്ച ‘ഉദുമക്കൊപ്പം’ കാമ്പയിന്‍ ഉമ്മന്‍ ചാണ്ടി ചട്ടഞ്ചാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ഉദ്ഘാടനം ചെയ്തു. 7097 570 975 എന്ന നമ്പറിലേക്ക് വിളിച്ച് ആശംസ നേര്‍ന്നാണ് ഒൗപചാരികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കാസര്‍കോട് പ്രസ് ക്ളബ്ബിന്‍െറ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംബന്ധിച്ച് ഇറങ്ങിയ മുഖ്യമന്ത്രിയെ കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്നം ശ്രദ്ധയില്‍പെടുത്താനത്തെിയ വീട്ടമ്മ തടഞ്ഞു. അവര്‍ക്കും പ്രശ്ന പരിഹാരത്തിന് ഉറപ്പ് നല്‍കി. മഞ്ചേശ്വരം മണ്ഡലത്തിലെ പെര്‍ളയില്‍ യു.ഡി.എഫ് പൊതുയോഗത്തിന് പോയി. ഇതിനിടയില്‍ എടനീര്‍ സ്വാമിയെയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. കാസര്‍കോട് മണ്ഡലത്തിലെ പൊതുയോഗം ബദിയടുക്കയിലും ഉദുമ നിയോജക മണ്ഡലത്തിലെ ബന്തടുക്കയിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള പൊതുയോഗം കാലിച്ചാനടുക്കത്തിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞിക്കണ്ണന്‍െറ തെരഞ്ഞെടുപ്പ് പൊതുയോഗം പടന്നയിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.