ബദിയടുക്ക ടൗണില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ

ബദിയടുക്ക: റോഡ് നന്നായതോടെ ബദിയടുക്ക ടൗണില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. പ്രധാന ജങ്ഷനായ സര്‍ക്കിളിലും ബസ്സ്റ്റാന്‍ഡ് പരിസരത്തുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. മസ്ജിദ്, ബാങ്കുകള്‍, മത്സ്യമാര്‍ക്കറ്റ്, മറ്റു അവശ്യ സാധനങ്ങള്‍ വാങ്ങാന്‍വേണ്ടി സര്‍ക്ള്‍ മുറിച്ചുകടക്കണം. മുകളിലെ ബസാറില്‍നിന്ന് ഇറക്കത്തില്‍ അതിവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വീതിയുള്ള റോഡായതിനാല്‍ സ്പീഡ് ബ്രേക്കര്‍ ഇല്ലാത്തതിനാല്‍ നിയന്ത്രണം തെറ്റിച്ചാണ് പോകുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വാഹനങ്ങളുടെ നിയന്ത്രണം തെറ്റിയുള്ള ഓട്ടം കാരണം കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ബസ്സ്റ്റാന്‍ഡില്‍നിന്ന് ബസിറങ്ങി റോഡ് മുറിച്ചുകടക്കണം. ഡിവൈഡര്‍ ഇല്ലാത്തതിനാല്‍ നിയന്ത്രണം തെറ്റി അതിവേഗതയിലാണ് കുമ്പള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കടന്നുപോകുന്നത്. സ്ത്രീകളും കുട്ടികളും റോഡ് മുറിച്ചുകടക്കാന്‍ ഏറെ ഭയപ്പെടേണ്ട അവസ്ഥയാണ്. ഏതാനും ദിവസം മുമ്പ് സര്‍ക്കിളിനു സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. ഇതോടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം ഉള്‍പ്പെടെ നിരവധി ബൈക്കുകളാണ് അപകടത്തില്‍പെട്ടത്. ബദിയടുക്ക ടൗണില്‍ ജനസഞ്ചാരവും ഗതാഗതവും വര്‍ധിക്കുമ്പോള്‍ ട്രാഫിക് ജാഗ്രത ഇല്ലാത്തത് ടൗണില്‍ എത്തിപ്പെടുന്ന ജനങ്ങളെ ആശങ്കയിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT