ടാങ്കര്‍ ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്ക്

കാസര്‍കോട്: കര്‍ണാടക ഹാസനില്‍ ടാങ്കര്‍ ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് കാസര്‍കോടെ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. പെരുമ്പള കടവിലെ മുഹമ്മദ് റഫീഖ് (32), നെല്ലിക്കട്ടയിലെ കബീര്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കര്‍ണാടകയിലെ ഹാസനില്‍ നിന്ന് പച്ചക്കറി കയറ്റി കാസര്‍കോട് ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ടെമ്പോക്ക് മുന്നിലുണ്ടായിരുന്ന ടാങ്കര്‍ ലോറി പൊടുന്നനെ മറ്റൊരു വശത്തേക്ക് തിരിക്കുന്നതിനിടയില്‍ ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.