നീലേശ്വരം: കുടുംബനാഥന്‍ കിടപ്പിലായാല്‍ തീര്‍ന്നില്ളേ കുടുംബജീവിതത്തിലെ ഇമ്പം. ഇങ്ങനെ ഇമ്പം നഷ്ടപ്പെട്ട ജീവിതമാണ് മടിക്കൈ കുളങ്ങാട്ടെ സതീശന്‍െറ (32)യും കുടുംബത്തിന്‍േറതും. തെങ്ങില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്നതാണ് സതീശന്‍െറ ജീവിതത്തിനു മേല്‍ കരിനിഴല്‍ വീണത്. 2015 ഡിസംബര്‍ 24നായിരുന്നു അപകടം. പരസഹായമില്ലാതെ എഴുന്നേല്‍ക്കാനോ മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കാനോ സാധ്യമല്ല. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ഇപ്പോള്‍ കുടുംബത്തിന് വരുമാനമില്ല. ഭാര്യ രജിത എപ്പോഴും സഹായത്തിന് കൂടെയുണ്ടാകണം. ഇതുമൂലം ഭാര്യക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. റോഡരികില്‍ പുറമ്പോക്ക് ഭൂമിയില്‍ കല്ലുകെട്ടി മുകളില്‍ ഷീറ്റ് മറച്ചുള്ള വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. തകര്‍ന്ന് വീഴാറായ വീട്ടില്‍ മൂന്നു വയസ്സും ഒരു വയസ്സുമുള്ള രണ്ട് മക്കളും കൂടെയുണ്ട്. നാട്ടുകാര്‍ നല്‍കുന്ന സഹായത്തിലാണ് നിത്യ ജീവിതം മുന്നോട്ട് പോകുന്നത്. തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. മടിക്കെ ഗ്രാമ പഞ്ചായത്ത് ¥ൈവസ് പ്രസിഡന്‍റ് കെ. പ്രമീള ചെയര്‍മാനും കെ. രവീന്ദ്രന്‍ കണ്‍വീനറുമായുള്ള ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിജയാ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ 201401011001959 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC കോഡ് VL1B-0002014. ഫോണ്‍: 9447388291.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.