യുവാവിനെയും സഹോദരിയെയും വധിക്കാന്‍ ശ്രമം; ആയുധവുമായി ഒരാള്‍ പിടിയില്‍

മഞ്ചേശ്വരം: വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറിയിലത്തെിയ പ്രതിശ്രുത വരനായ ഓട്ടോ ഡ്രൈവറെയും സഹോദരിയെയും വധിക്കാന്‍ ശ്രമം. അക്രമികളിലൊരാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അക്രമികള്‍ എത്തിയ ആക്ടിവ സ്കൂട്ടറില്‍ നിന്നും രണ്ടു വടിവാളുകള്‍ പിടികൂടി. ഉപ്പളയിലെ കാര്‍ത്തിക്, സോങ്കാലിലെ നവീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വോര്‍ക്കാടി സുങ്കതകട്ടയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അക്രമം. ഓട്ടോ ഡ്രൈവര്‍ സുനില്‍ (35), സഹോദരി ഹേമലത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സുനിലിന്‍െറ വിവാഹം ബുധനാഴ്ചയാണ്. ഇതിനായി മജിര്‍പള്ളയിലെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനത്തെിയപ്പോഴായിരുന്നു ബൈക്കിലത്തെിയ രണ്ടംഗ സംഘം ആക്രമിച്ചത്. ഇവര്‍ പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ തല്ലിത്തകര്‍ക്കുന്നത് കണ്ടതോടെ സുനിലും ഹേമലതയും ജ്വല്ലറിയില്‍ നിന്ന് പുറത്തുവരുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഹേമലതയെ മുടിക്കെട്ട് പിടിച്ച് തള്ളിയിടുകയും സുനിലിനെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. അക്രമിസംഘത്തെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. സുനിലിന്‍െറ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.