ആശ്വാസത്തിന്‍െറ തെളിനീരുമായി സദഖ പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കൊടും വരള്‍ച്ചയില്‍ ജനം വലയുമ്പോള്‍ ആശ്വാസത്തിന്‍െറ തെളിനീരുമായി സദഖ ചാരിറ്റബ്ള്‍ പ്രവര്‍ത്തകര്‍. അരയി കാര്‍ത്തിക, പാലക്കാല്‍, പുന്താനം, ചതുരക്കിണര്‍, വാഴുന്നോറടി തുടങ്ങി 20ഓളം കേന്ദ്രങ്ങളില്‍ ടിപ്പര്‍ ലോറി ടാങ്കുകളിലാണ് വെള്ളമത്തെിക്കുന്നത്. പ്രഭാത നമസ്കാരത്തിനുശേഷമാണ് ടാങ്കുകളില്‍ വെള്ളം ശേഖരിക്കുന്നത്. ബാവ നഗറിലെ കിണറുകളിലെ വെള്ളം ഓരോരുത്തരും ദാനമായിട്ടാണ് നല്‍കുന്നത്. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന കുടിവെള്ള വിതരണം രാത്രി വൈകിയാണ് സമാപിക്കാറ്. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ 10 കുടുംബങ്ങള്‍ക്കും വെള്ളം നല്‍കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പാവങ്ങള്‍ക്ക് 1000 രൂപയുടെ പെന്‍ഷന്‍ പദ്ധതിയും ആലോചനയിലുണ്ട്. സൗജന്യ മരുന്ന് വിതരണം, മെഡിക്കല്‍ ക്യാമ്പ്, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം എന്നിവയും നടത്തുന്നു. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, സൗദി എന്നിവിടങ്ങളിലെ 100 പേരടങ്ങുന്ന വാട്സ് ആപ് ഗൂപ്പാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചെയര്‍മാന്‍ കെ. മൊയ്തീന്‍കുഞ്ഞി ഹാജി, സി.എച്ച്. അഹമ്മദ്കുഞ്ഞി ഹാജി, എം.എ. അബൂബക്കര്‍ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. സി.എച്ച്. അസ്ലം, എം. അസ്ലം, സി.കെ. സിദ്ദീഖ്, എം. ഹനീഫ, നാസര്‍, ഹംസ എന്നിവരടങ്ങുന്ന ദുബൈ, ഖത്തര്‍, അബൂദബി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന യുവ കൂട്ടായ്മയും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കരുത്താകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.