ബേക്കല്‍ കോട്ടയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

അജാനൂര്‍: വേനല്‍ അവധിക്കാലം ആഹ്ളാദകരമാക്കാന്‍ ബേക്കല്‍ കോട്ട കടല്‍തീരത്തത്തെുന്നവരുടെ തിരക്ക് വര്‍ധിക്കുന്നു. നൂറുകണക്കിന്ന് സഞ്ചാരികളാണ് ബേക്കല്‍ കോട്ട ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഒരുക്കിയ മുനമ്പിലിരുന്ന് കടലിന്‍െറ ദൃശ്യചാരുത മതിവരുവോളം കണ്ട് മടങ്ങുന്നത്. ശനി, ഞായര്‍, പ്രത്യേക ദിവസങ്ങളില്‍ 1500ഓളം സഞ്ചാരികള്‍ ഇവിടെയത്തെുന്നതായാണ് കണക്ക്. മൂന്ന് വര്‍ഷം മുമ്പാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പദ്ധതിയില്‍പെടുത്തി കോട്ടയില്‍നിന്ന് കടലിലേക്കിറങ്ങുന്ന ഒന്നര ഏക്കറോളം സ്ഥലത്ത് തെങ്ങിന്‍തൈകളും പൂമരങ്ങളും തണല്‍ മരങ്ങളും നട്ടുപിടിപ്പിച്ചത്. രണ്ട് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കല്ലുകള്‍ പാകിയ പാതയിലൂടെ ഏത് പ്രായക്കാര്‍ക്കും കടല്‍മുനമ്പിലത്തൊം. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കോട്ടക്കകത്തെ കാമറകള്‍ ശരിയാക്കിയിട്ടുണ്ട്. ചെറുതും വലുതുമായി 12ഓളം കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നാല് ലൈഫ് ഗാര്‍ഡുകളും സേവനരംഗത്തുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ കോട്ടയിലേക്കുള്ള പ്രവേശ ടിക്കറ്റ് അഞ്ച് രൂപയില്‍നിന്ന് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാരികള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. ശുദ്ധജല വിതരണ സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും സഞ്ചാരികള്‍ മുന്നോട്ടുവെക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.