ചെറുവത്തൂര്‍ വിജയാ ബാങ്കില്‍നിന്നും പണ്ടം നഷ്ടമായവര്‍ പ്രക്ഷോഭത്തിലേക്ക്

ചെറുവത്തൂര്‍: ചെരുവത്തൂരിലെ വിജയാ ബാങ്ക് ശാഖയില്‍നിന്നും നഷ്ടമായ പണ്ടവും പണവും വീണ്ടെടുത്തിട്ടും ഇടപാടുകാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ തയാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരം ശക്തമാക്കാന്‍ ഇടപാടുകാരുടെ ആലോചനാ യോഗം 22ന് വൈകീട്ട് മൂന്നിന് ചെറുവത്തൂര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അനുകൂലമായ തീരുമാനമായില്ളെങ്കില്‍ ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖ അനിശ്ചിതകാലത്തേക്ക് ഉപരോധിക്കാനാണ് ഇടപാടുകാരുടെ നീക്കം. കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. 564 ഇടപാടുകാര്‍ക്കാണ് കവര്‍ച്ചയില്‍ പണ്ടം നഷ്ടമായത്. എന്നാല്‍, കവര്‍ച്ചക്കാരെ പിടികൂടുകയും മോഷണമുതല്‍ കണ്ടത്തെുകയും ചെയ്ത് മാസം ഏഴ് കഴിഞ്ഞിട്ടും ഇടപാടുകാര്‍ക്ക് പണ്ടമോ പണമോ നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മാര്‍ക്കറ്റ് വിലയും 10 ശതമാനം അധിക തുകയും നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ ഇടപാടുകാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെയും നല്‍കിയിട്ടില്ല. തുടര്‍ന്നാണ് കര്‍മസമിതി രൂപവത്കരിച്ച് ഇടപാടുകാര്‍ സമരം ശക്തമാക്കാന്‍ നീക്കം നടത്തിയത്. പ്രശ്നത്തില്‍ ഉടന്‍ പരിഹാരമായില്ളെങ്കില്‍ 19, 20 തീയതികളില്‍ ചെറുവത്തൂര്‍ ബാങ്ക് ശാഖയും 25ന് കോഴിക്കോട് റീജനല്‍ ഓഫിസും ഉപരോധിക്കുമെന്നുകാണിച്ച് കര്‍മസമിതി നോട്ടീസ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.