കുമ്പള ഇ.എം.എസ് ഗ്രന്ഥാലയം നശിക്കുന്നു

കുമ്പള: കുമ്പളയിലെ ഇ.എം.എസ് ഗ്രന്ഥാലയം ചിതലരിച്ച് നശിക്കുന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്‍െറ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥാലയം അടച്ചുപൂട്ടിയതിനാലാണ് പുസ്തകങ്ങള്‍ ചിതലരിക്കുന്നത്.1952 ജൂലൈ 31ന് സൗത് കാനറാ കലക്ടര്‍ എ.ആര്‍. രാജരത്നം ഉദ്ഘാടനം ചെയ്ത കെട്ടിടം പിന്നീട് ഇ.എം.എസ് സ്മാരക ഗ്രന്ഥാലയമെന്ന് നാമകരണം ചെയ്യുകയായിരുന്നു. ദിനേന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശ്രയിച്ചിരുന്ന കുമ്പളയിലെ ഏക ഗ്രന്ഥാലയമാണ് ഇത്. കുമ്പള പൊലീസ് സ്റ്റേഷന് പിന്‍വശത്താണ് ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. യുവതലമുറയെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ നിലവിലുള്ള ലൈബ്രറിയെങ്കിലും തുറന്നുവെച്ചേ മതിയാകൂ എന്ന് നാട്ടുകാര്‍ പറയുന്നു. കാലപ്പഴക്കം കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലാത്ത കെട്ടിടവും പുസ്തകങ്ങളും സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.