ചെമ്പിരിക്ക: ചെമ്പിരിക്ക ഖാദിയുടെ വധം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ബന്ധുക്കളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. അന്വേഷണത്തിന് എല്ലാവിധ പിന്തുണയും സി.ബി.ഐയുടെ പുതിയ സംഘത്തിന് നല്‍കും. ആദ്യം അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ആദ്യഘട്ടത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തിയെങ്കിലും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ബാഹ്യ ഇടപെടലുകള്‍മൂലം റിപ്പോര്‍ട്ട് അട്ടിമറിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ ഖാദിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ തള്ളി. മേയ് 27നകം പുനരന്വേഷണം നടത്തി എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുവേണ്ടി സി.ബി.ഐ എസ്.പി ജോസ് മോഹനന്‍െറ നേതൃത്വത്തില്‍ പുതിയ ടീമിനെ ഏല്‍പിച്ചിരിക്കുകയാണ്. യോഗം സിദ്ദീഖ് നദ്വി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ഖാദര്‍ സഅദി, സി.എം. മുഹമ്മദ് ഷാഫി, ഹുസൈന്‍ റഹ്മാനി, അബ്ദുല്‍ മജീദ്, അഹമ്മദ് ഷാഫി ദേളി എന്നിവര്‍ സംസാരിച്ചു. ഇ. അബ്ദുല്ലക്കുഞ്ഞി സ്വാഗതവും ഖലീല്‍ ചെമ്പിരിക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.