കാസര്‍കോട്: ജനങ്ങളുടെ കീശയും ആത്മാഭിമാനവും ചോര്‍ത്തിക്കളയുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് നടന്‍ സുരേഷ് ഗോപി. എന്‍.ഡി.എ കാസര്‍കോട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴ, സോളാര്‍ തുടങ്ങിയ അഴിമതികള്‍ യു.ഡി.എഫ് സര്‍ക്കാറിനുനേരെ ഉയര്‍ന്നിട്ടും എല്‍.ഡി.എഫിന് ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഇവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും തള്ളിപ്പറയുന്നില്ല. എന്നാല്‍ വിഴിഞ്ഞം, ദേശീയപാത വികസനം തുടങ്ങിയവയൊക്കെ കേന്ദ്രത്തിന്‍െറ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. തുല്യ നീതി എല്ലാവര്‍ക്കും ഉറപ്പാക്കാനും അത്തരമൊരു ഭരണം ഉണ്ടാവാനും കേരള നിയമസഭയില്‍ ബി.ജെ.പിയുടെ സാന്നിധ്യം ഉണ്ടാവണം. ജില്ലയില്‍ ബി.ജെ.പി, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ മോദിയുടെ ദൂതര്‍ എന്ന നിലയില്‍ പല വികസനങ്ങളും മണ്ഡലത്തിലത്തെിക്കാന്‍ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍, കര്‍ണാടക കാര്‍ക്കള എം.എല്‍.എ സുനില്‍ കുമാര്‍, കെ. ശ്രീകാന്ത്, മുരളീധരയാദവ്, സുരേഷ്കുമാര്‍ ഷെട്ടി, ഹരിശ്ചന്ദ്ര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.