കാഞ്ഞങ്ങാട്: ഭക്ഷ്യാവശിഷ്ടങ്ങള്‍, വീട്ടുമാലിന്യങ്ങള്‍, ചത്തമൃഗങ്ങള്‍ എന്നിവ ഉപേക്ഷിക്കാനുള്ള ഇടമായി ഹൊസ്ദുര്‍ഗിലെ കോടതി റോഡ് മാറുന്നു. നഗരത്തെ മാലിന്യ മുക്തമാക്കാന്‍ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊതുവഴികളൊക്കെയും മാലിന്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ചിലര്‍. ഹൊസ്ദുര്‍ഗ് ജില്ലാ ഹോമിയോ ആശുപത്രി ബസ്സ്റ്റോപ്പില്‍നിന്ന് കോടതി സമുച്ചയത്തിലേക്കുള്ള റോഡും റോഡിന്‍െറ ഇരുവശങ്ങളും സ്ഥിരം മാലിന്യകേന്ദ്രമായി കഴിഞ്ഞു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പോളിത്തീന്‍ ബാഗുകളില്‍ നിറച്ച മാലിന്യങ്ങള്‍ രാത്രിയില്‍ ഓട്ടോറിക്ഷകളിലും ബൈക്കുകളിലും കൊണ്ടുവന്ന് തള്ളുകയാണ്. ചത്ത പൂച്ചയുടെ ജഡം ഈ റോാഡരികിലെ കാട്ടില്‍ തള്ളിയതിനെതുടര്‍ന്ന് പരിസര വാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ദിവസങ്ങളോളം ദുര്‍ഗന്ധം സഹിക്കേണ്ടിവന്നു. നഗരസഭാ ജീവനക്കാരും നാട്ടുകാരും പലതവണ ഇവിടെ ശുചീകരണം നടത്തിയെങ്കിലും മാലിന്യം തള്ളുന്നതിന് കുറവില്ല. മാലിന്യം തള്ളുന്നത് വിലക്കിയതായി അറിയിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചതും കാണാനില്ല. വൈദ്യുതി ഓഫിസ്, എ.ഇ.ഒ ഓഫിസ്, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്നവരും ഹൊസ്ദുര്‍ഗ് കോട്ടക്കുള്ളില്‍ ഡ്രൈവിങ് പരിശീലനത്തിനത്തെുന്നവരും പൊലീസ് ക്വാര്‍ട്ടേഴ്സിലുള്ളവര്‍ ഉള്‍പ്പെടെ നിരവധി താമസക്കാരും നിത്യേന ആശ്രയിക്കുന്ന റോഡാണിത്. രാത്രി ഇതുവഴി പൊലീസ് പട്രോളിങ് ഉണ്ടാകാറുണ്ടെങ്കിലും മാലിന്യം തള്ളാനത്തെുന്നവര്‍ ഇവരുടെ ശ്രദ്ധയില്‍പ്പെടാറില്ല. നാട്ടുകാരുടെ സ്ക്വാഡ് രൂപവത്കരിച്ച് രാത്രിയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാനുള്ള തീരുമാനത്തിലാണ് പരിസരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.