കാസര്‍കോട്: മേടച്ചൂടില്‍ പുഴകളും കിണറുകളും വറ്റിയതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ലോറികളില്‍ കുടിവെള്ളമത്തെിക്കാന്‍ തുടങ്ങി. അതേസമയം, വിതരണം ചെയ്യുന്ന വെള്ളം ഒരാള്‍ക്കുള്ള ആവശ്യത്തിന് പോലും തികയുന്നില്ളെന്നാണ് പരാതി. ഒരാഴ്ച മുമ്പാണ് മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട് ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നേരിട്ട് ജനങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കാന്‍ ജില്ലാ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ജില്ലയിലെ തഹസില്‍ദാരുമാരും വില്ളേജ് ഓഫിസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കിണറുകളില്‍ വെള്ളമില്ലാത്ത ഇടങ്ങളിലും കുഴല്‍ക്കിണര്‍ ഉപയോഗശൂന്യമായ ഇടങ്ങളിലും വാഹനങ്ങളില്‍ കുടിവെള്ളമത്തെിക്കാനായിരുന്നു തീരുമാനം. തീരുമാനമനുസരിച്ച് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളുടെ ലിസ്റ്റുണ്ടാക്കി അതത് വില്ളേജ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ അവിടങ്ങളിലേക്ക് കുടിവെള്ളമത്തെിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. തഹസില്‍ദാര്‍മാരാണ് കുടിവെള്ളമത്തെിക്കാനുള്ള വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കുന്നത്. എന്നാല്‍, കുടിവെള്ള വിതരണം തുടങ്ങിയത് മുതല്‍ പരാതിയാണ്. അര ഇഞ്ച് പൈപ്പിട്ടാണ് വെള്ളം വിതരണം ചെയ്യുന്നതെന്നും കുമ്പള, മംഗല്‍പാടി എന്നിവിടങ്ങളില്‍ ജലവിതരണം കാര്യക്ഷമമല്ളെന്നുമാണ് പരാതി. കാസര്‍കോട്, വിദ്യാനഗര്‍, നുള്ളിപ്പാടി ഭാഗങ്ങളിലേക്ക് രാവിലെ നാലുമുതലും തളങ്കര, നെല്ലിക്കുന്ന്, തെരുവത്ത്, തായലങ്ങാടി ഭാഗങ്ങളിലേക്ക് വൈകീട്ടും ഒന്നിടവിട്ട ദിവസങ്ങളില്‍ ജലവകുപ്പ് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് ഉപ്പുവെള്ളമാണെന്നാണ് പരാതി. കാസര്‍കോട് താലൂക്കില്‍ കുടിവെള്ളവിതരണം വിഷുത്തലേന്ന് ആരംഭിച്ചെങ്കിലും പലയിടത്തും ആവശ്യത്തിന് ലഭിക്കുന്നില്ലത്രേ. മൂന്നുദിവസം കൊണ്ട് 2140 കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.