നീലേശ്വരം: വൃത്തിഹീനമായ ഹോട്ടലുകള്‍ താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം അടപ്പിച്ചു. നഗരത്തിലെ മിക്ക ഹോട്ടലുകളിലും ബുധനാഴ്ച പരിശോധന നടന്നു. സേഫ് കേരള പരിപാടിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. കൂള്‍ബാര്‍, ബേക്കറി, സോഡാ ഫാക്ടറി എന്നിവിടങ്ങളിലും പരിശോധന നടന്നു. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമമായത് ശീതള പാനീയങ്ങള്‍ തയാറാക്കുന്നത് ശുചിത്വമില്ലാത്ത സാഹചര്യത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. ചെറുനാരങ്ങയും ഗ്ളാസും ശുദ്ധജലത്തില്‍ കഴുകാതെ ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തവും ടൈഫോയ്ഡും പടരുന്നതിന് കാരണമാകും. ഉപഭോക്താക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എട്ടിന് പരിശോധിക്കാതിരുന്ന ഹോട്ടലുകളാണ് താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം ഇത്തവണ പരിശോധിച്ചത്. താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള രണ്ടും നഗരസഭാ പരിധിയിലെ ഒരു ഹോട്ടലുമാണ് അടപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.