ആകാശക്കാഴ്ചയൊരുക്കാന്‍ ഹെലികോപ്റ്റര്‍ : വലിയപറമ്പ ബീച്ച് ഫെസ്റ്റ് നാളെ മുതല്‍

തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപിന്‍െറ ആകാശക്കാഴ്ച സമ്മാനിക്കുന്ന കോപ്റ്റര്‍ സവാരിക്ക് ഉള്‍പ്പെടെ അവസരമൊരുക്കുന്ന വലിയപറമ്പ ബീച്ച് ഫെസ്റ്റ് മാവിലാകടപ്പുറം പുലിമുട്ടില്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആശ്രയ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തിലാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റ് മേയ് ഒന്നിന് അവസാനിക്കും. വിവിധ കലാപരിപാടികള്‍, വിപണന വിജ്ഞാന സ്റ്റാളുകള്‍, അമ്യൂസ്മെന്‍റ് പാര്‍ക്ക് തുടങ്ങിയവ ഉണ്ടാകും. നാടന്‍, മറുനാടന്‍ വിഭവങ്ങള്‍ ഒരുങ്ങുന്ന പാചകമേളയും ഒരുക്കിയിട്ടുണ്ട്.വിവിധ ദിവസങ്ങളില്‍ പാചകറാണി മത്സരം, കുരുന്നുകളുടെ കലാപ്രകടനം, നാടന്‍പാട്ടുകള്‍, പാവക്കൂത്ത്, അഗ്നിനൃത്തം, എമു ഡാന്‍സ്, അക്രോബാറ്റിക് പ്രകടനം എന്നിവയും ഉണ്ടാകും. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ ഒരാഴ്ചക്കാലം ഹെലികോപ്റ്റര്‍ സവാരിക്ക് അവസരമുണ്ടാകും. ഒരേസമയം അഞ്ചു പേരെയാണ് കോപ്റ്ററില്‍ കൊണ്ടുപോവുക.ഏപ്രില്‍ 16ന് വൈകീട്ട് ഏഴിന് മീഡിയ വണ്‍ ചാനലിലെ ഹാസ്യപരമ്പര എം.80 മൂസയിലെ താരങ്ങള്‍ അവതരിപ്പിക്കുന്ന ഹാസ്യ കലാവിരുന്ന് ഉണ്ടാകും. വലിയപറമ്പ ദ്വീപിന്‍െറ വിനോദസഞ്ചാര മേഖലയില്‍ ബീച്ച് ഫെസ്റ്റ് പുതിയ കാല്‍വെപ്പായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍, കണ്‍വീനര്‍ ശരീഫ് കൂലേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.