നീലേശ്വരം: നഗര മധ്യത്തില്‍ നഗരസഭ കുടുംബശ്രീക്ക് പണിത കെട്ടിടം അടഞ്ഞുകിടക്കുന്നു. മെയിന്‍ ബസാര്‍ ബസ് സ്റ്റോപ്പിന് തെക്കുഭാഗത്താണ് കെട്ടിടം പണിതത്. ആറ് വര്‍ഷമായി കെട്ടിടം അടഞ്ഞുകിടക്കുന്നു. 2010ല്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കെ.വി. ദാമോദരന്‍െറ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് കെട്ടിടം നിര്‍മിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ചതല്ലാതെ വിപണനം നടന്നില്ല. വിഷുവിന് കുടുംബശ്രീക്കാര്‍ സ്വന്തം കെട്ടിടം ഉപയോഗിക്കാതെ രാജാ റോഡരികിലാണ് വില്‍പന നടത്തിയത്. ഇതിന്‍െറ പേരില്‍ അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായി. പുതിയ നഗരസഭാ ഭരണസമിതിയും കുടുംബശ്രീ സി.ഡി.എസും നിലവില്‍ വന്നിട്ടും കെട്ടിടം നോക്കുകുത്തിയായി കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.