പാലമുണ്ടായാലും പാളം മുറിച്ചുകടക്കാന്‍ വാശി

നീലേശ്വരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ മേല്‍പാലം നിര്‍മിച്ചിട്ടും പാളം മുറിച്ചുകടന്നുപോകാനാണ് യാത്രക്കാര്‍ക്കിഷ്ടം. തീവണ്ടി രണ്ടാമത്തെ പ്ളാറ്റ്ഫോമില്‍ നിര്‍ത്തിയാല്‍ തീവണ്ടിയുടെ പടിഞ്ഞാറ് വശത്തുള്ള വാതിലില്‍ കൂടി യാത്രക്കാര്‍ പാളം മുറിച്ചുകടന്നാണ് റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് വരുന്നത്. ഒന്നാമത്തെ പ്ളാറ്റ്ഫോമില്‍നിന്ന് രണ്ടാമത്തെ പ്ളാറ്റ്ഫോമിലേക്ക് തീവണ്ടി കയറാന്‍ ലഗേജുമായി പാളം മുറിച്ചുകടന്നാണ് പലരും പോകുന്നത്. മിക്കപ്പോഴും തലനാരിഴക്കാണ് അപകടങ്ങളില്‍നിന്നും രക്ഷപ്പെടുന്നത്. 35 ലക്ഷം രൂപക്ക് മേല്‍പാലം നിര്‍മിച്ച് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തിട്ടും യാത്രക്കാര്‍ ഈ സ്വകര്യം ഉപയോഗിക്കുന്നില്ല. നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ തയാറാവുന്നില്ല. ആദര്‍ശ് സ്റ്റേഷനായിട്ടും റെയില്‍വേ പൊലീസിന്‍െറ സേവനം ലഭിക്കുന്നില്ല. രാത്രിയായാല്‍ മദ്യം, കഞ്ചാവ് മാഫിയകളുടെ കേന്ദ്രമായി റെയില്‍വേ സ്റ്റേഷന്‍ മാറുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതര്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.