ഉദുമയില്‍ ഉത്സവത്തിനിടെ സി.പി.എം -ആര്‍.എസ്.എസ് സംഘര്‍ഷം

ഉദുമ: ഉദുമയില്‍ വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തിനിടെയുണ്ടായ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അക്രമം തടയാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച സംഘര്‍ഷം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ശാന്തമായത്. സി.പി.എം പ്രവര്‍ത്തകരായ മാങ്ങാട്ടെ മഹേഷ് (19), വിനോദ് (20), കളനാട്ടെ പ്രജിത് (22), ആറാട്ടുകടവിലെ അജി (22) എന്നിവര്‍ക്കും ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ചെമ്മനാട്ടെ അനില്‍ കുമാര്‍ (20), ഉദുമ കൊക്കാലിലെ രഞ്ജീഷ് (23), അച്ചേരിയിലെ അനൂപ് (19), കോട്ടക്കുന്നിലെ പ്രദീപ് (36) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ മഹേഷിന്‍െറ നിലയാണ് ഗുരുതരം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷ് അബോധാവസ്ഥയിലാണ്. മറ്റുള്ളവരെ കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉത്സവത്തിനത്തെിയ ബി.ജെ.പി പ്രവര്‍ത്തകന് മര്‍ദനമേറ്റതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടര്‍ന്ന് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ഉദുമ പെട്രോള്‍ പമ്പിന് സമീപം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഒരുഭാഗത്ത് സി.പി.എം പ്രവര്‍ത്തകരും മറുഭാഗത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും സംഘടിച്ചതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. വിവരമറിഞ്ഞ് പൊലീസത്തെി ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു. ബൈക്കില്‍ പോകുമ്പോള്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് മഹേഷും വിനോദും അക്രമത്തിനിരയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.