നരേഷ് ഷേണായിയെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ്

മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകനും കരാറുകാരനുമായിരുന്ന വിനായക് ബാലിഗ വധക്കേസിലെ മുഖ്യസൂത്രധാരന്‍ നരേഷ് ഷേണായിയെ കണ്ടത്തൊന്‍ മംഗളൂരു സിറ്റി പൊലീസ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചു. യുവ ബ്രിഗേഡ് സ്ഥാപക നേതാവായ നരേഷ് ഗള്‍ഫിലേക്ക് കടന്നിരിക്കാമെന്ന് വിനായക് ബാലിഗയുടെ പിതാവ് സംശയം പ്രകടിപ്പിച്ചതിനത്തെുടര്‍ന്നാണിത്. ഗോവയിലും അന്തമാന്‍ ദ്വീപിലും ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന വിവരത്തത്തെുടര്‍ന്ന് പൊലീസ് സംഘങ്ങള്‍ രണ്ടിടത്തും തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കിട്ടാതെ മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അനുകൂലികളായ യുവാക്കള്‍ ചേര്‍ന്ന് ‘യൂത്ത് ബ്രിഗേഡ്’ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കിയത് നരേഷായിരുന്നു. ഇദ്ദേഹം ഉള്‍പ്പെട്ട മംഗളൂരു കാര്‍ സ്ട്രീറ്റ് വെങ്കട്രമണക്ഷേത്ര ഭരണസമിതി സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപിച്ച് ബാലിഗ ഫയല്‍ചെയ്ത കേസ് ഹൈകോടതിയില്‍ നിലവിലുണ്ട്. കഴിഞ്ഞ മാസം 21ന് പുലര്‍ച്ചെ 5.30നും ആറിനുമിടയില്‍ ബാലിഗ കൊല്ലപ്പെട്ടശേഷം നരേഷ് സ്ഥലത്തില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നു. മംഗളൂരു വി.ടി റോഡിലെ ഇദ്ദേഹത്തിന്‍െറ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ വാലന്‍റയിന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.കേസില്‍ രണ്ട് വാടക കൊലയാളികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. നരേഷിന്‍െറ കൂട്ടുപ്രതികളെന്ന് കരുതുന്ന ശ്രീകാന്ത്, ശിവ എന്നിവര്‍ക്ക് വേണ്ടിയും പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടെ, നരേഷ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്തതായി അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.