ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ ഇന്നുമുതല്‍

കാസര്‍കോട്: സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളുടെ ഫോട്ടോയെടുക്കല്‍ കാഞ്ഞങ്ങാട് നഗരസഭ, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഈ മാസം ഏഴ് മുതല്‍ 18 വരെ നടക്കും. കാഞ്ഞങ്ങാട് നഗരസഭ: ഏപ്രില്‍ ഏഴ്- ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ബല്ല ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അഴീക്കോടന്‍ ഗ്രന്ഥാലയം അടമ്പില്‍. ഏപ്രില്‍ എട്ട്: പുതുക്കൈ യു.പി സ്കൂള്‍, തെരുവത്ത് എല്‍.പി സ്കൂള്‍, ജി.എച്ച്.എസ് ഉപ്പിലിക്കൈ. ഒമ്പത്: കല്ലൂരാവി ബാങ്ക് ഹാള്‍, പുഞ്ചാവി എല്‍.പി സ്കൂള്‍, കാഞ്ഞങ്ങാട് സൗത് സ്കൂള്‍, 10ന് പി.പി.ടി.എസ് സ്കൂള്‍, കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രം, കാഞ്ഞങ്ങാട് സൗത് സ്കൂള്‍, 11ന് ജി.എല്‍.പി സ്കൂള്‍ പടന്നക്കാട്, പത്മതീര്‍ഥ ഓഡിറ്റോറിയം തീര്‍ഥങ്കര, സാംസ്കാരിക നിലയം പടന്നക്കാട് ലക്ഷംവീട് കോളനി, 12ന് ജി.യു.പി സ്കൂള്‍ ഹോസ്ദുര്‍ഗ് കടപ്പുറം, ആവിക്കര സ്കൂള്‍, യു.ബി.എം.സി സ്കൂള്‍ പുതിയകോട്ട, കുശാല്‍ നഗര്‍ അങ്കണവാടി, 18ന് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ കാഞ്ഞങ്ങാട്. കോടോം-ബേളൂര്‍ പഞ്ചായത്ത്: വ്യാഴാഴ്ച തൂങ്ങല്‍ കമ്യൂണിറ്റി ഹാള്‍, ബാനം ഗവ. ഹൈസ്കൂള്‍, അട്ടക്കണ്ടം എല്‍.പി സ്കൂള്‍, വെള്ളിയാഴ്ച ഗുരുപുരം ഹെല്‍ത്ത് സെന്‍റര്‍, പറക്കളായി യു.പി സ്കൂള്‍, എണ്ണപ്പാറ പി.എച്ച്.സി, ഒമ്പതിന് അഗ്രോ സെന്‍റര്‍ ചെരളം, അയ്യംകാവ് കമ്യൂണിറ്റി ഹാള്‍, 10ന് പഞ്ചായത്ത് ഹാള്‍ അട്ടേങ്ങാനം, കമ്പ്യൂട്ടര്‍ സെന്‍റര്‍ ഏഴാംമൈല്‍, കാലിച്ചാനടുക്കം ഹൈസ്കൂള്‍. പുല്ലൂര്‍-പെരിയ പഞ്ചായത്ത്: വ്യാഴം- പുല്ലൂര്‍ ഗവ. യു.പി സ്കൂള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.