മട്ടന്നൂര്‍: മൂന്നു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച മാധ്യമം മട്ടന്നൂര്‍ പ്രാദേശിക ലേഖകന്‍ നാസര്‍ മട്ടന്നൂരിനെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. നാസര്‍ അനുസ്മരണ വേദി ഏര്‍പ്പെടുത്തിയ പ്രഥമ നാസര്‍ സ്മാരക മാധ്യമ പുരസ്കാരം മാതൃഭൂമി കണ്ണൂര്‍ ലേഖിക ടി. സൗമ്യ ഏറ്റുവാങ്ങി. കൂടാളിയില്‍ നടന്ന ചടങ്ങില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എ പുരസ്കാര വിതരണം നടത്തി. നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ സുരേന്ദ്രന്‍, കെ.വി. മധു, ബിജു ഏളക്കുഴി, റഫീഖ് കീച്ചേരി എന്നിവര്‍ സംസാരിച്ചു. മട്ടന്നൂരില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ എം.വി. ലനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ഉസ്മാന്‍, എന്‍. സൂരജ്, സന്ദീപ് മട്ടന്നൂര്‍, ഒ.കെ. പ്രസാദ്, ബാവ മട്ടന്നൂര്‍, അനില്‍ പയ്യമ്പള്ളി, കാദര്‍ ഉളിയില്‍, അനീഷ് ദേവര്‍കാട്, മുഹമ്മദ് ചോലയില്‍, കെ.കെ. കീറ്റുകണ്ടി എന്നിവര്‍ സംസാരിച്ചു. 2013 ഏപ്രില്‍ ആറിനായിരുന്നു മട്ടന്നൂരിന്‍െറ നിറസാന്നിധ്യമായിരുന്ന നാസര്‍ മട്ടന്നൂര്‍ വാഹനാപകടത്തില്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.