കാസര്‍കോട്: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്ത് ഏറ്റമുട്ടുന്ന മൂന്നുപേര്‍ മണ്ഡലത്തിലെ പഴയ മുഖങ്ങളും തൃക്കരിപ്പൂരില്‍ ഏറ്റുമുട്ടുന്നവര്‍ മണ്ഡലത്തിന് പുതിയ മുഖങ്ങളും. മഞ്ചേശ്വരത്ത് സിറ്റിങ് എം.എല്‍.എ പി.ബി. അബ്ദുറസാഖിനോട് കഴിഞ്ഞ തവണ ഏറ്റുമുട്ടിയത് മുന്‍ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പുവും കെ. സുരേന്ദ്രനുമാണ്. ഈ മൂവര്‍ സംഘം തന്നെയാണ് ഇത്തവണയും ഇവിടെ ഏറ്റുമുട്ടുന്നത്. ഇതോടെ, തുളു-കന്നട മേഖലയില്‍ മലയാളികളായ സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് അരങ്ങിലത്തെുന്നത്. ഭാഷാ ന്യൂനപക്ഷത്തിന്‍െറ പേരില്‍ വോട്ടുചോദിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥ. 2006ലെ തെരഞ്ഞെടുപ്പിലാണ് ഏറെക്കാലത്തിനു ശേഷം ഇടതു സ്ഥാനാര്‍ഥി മഞ്ചേശ്വരത്ത് ജയിക്കുന്നത്. മണ്ഡലം തിരിച്ചുപിടിക്കാന്‍ 2011ല്‍ മുസ്ലിം ലീഗ് നിയോഗിച്ചത് പി.ബി. അബ്ദുറസാഖിനെയാണ്. അത് വിജയം കണ്ടപ്പോള്‍ പാര്‍ട്ടി വീണ്ടും ടിക്കറ്റ് നല്‍കി. 2006ല്‍ കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കിയത് ജയിക്കാന്‍ വേണ്ടിയായിരുന്നു. ബി.ജെ.പി ജയിക്കാതിരിക്കാന്‍ മുസ്ലിം ലീഗിന് വോട്ടുചെയ്യുന്നുവെന്ന പ്രചാരണം അട്ടിമറിക്കപ്പെട്ടത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. പ്രത്യേക സേനയെ തന്നെ സി.പി.എം ഇവിടെ നിയോഗിച്ചു. സി.പി.എമ്മിന്‍െറ കണക്കുകൂട്ടലുകളില്‍ വലിയ മാറ്റമില്ലാതെ കുഞ്ഞമ്പു ജയിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ റസാഖ് തിരിച്ചുപിടിച്ചു. ഇത്തവണ യു.ഡി.എഫ്-എല്‍.ഡി.എഫ് പോരാട്ടം കനക്കുമെന്നത് കട്ടായം. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ പിന്‍ബലവുമായാണ് സുരേന്ദ്രന്‍ രംഗത്തിറങ്ങുന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് ലഭിച്ച എക്കാലത്തെയും വലിയ വോട്ട് ശതമാനമായിരുന്നു 2011ല്‍ സുരേന്ദ്രന് ലഭിച്ചത്. തൃക്കരിപ്പൂരില്‍ എം. രാജഗോപാലും കെ.പി. കുഞ്ഞിക്കണ്ണനും മണ്ഡലത്തിന് പുതിയ മുഖങ്ങളാണ്. പഴയ ഇടതുകോട്ടയുടെ പ്രതാപം ഇപ്പോഴില്ല. മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കാമെന്ന വിശ്വാസത്തില്‍ കെ.പി. കുഞ്ഞിക്കണ്ണന്‍ ഇറങ്ങുമ്പോള്‍ കഴിവുതെളിയിച്ച സ്ഥാനാര്‍ഥിയെയാണ് സി.പി.എമ്മും ഇറക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ഉദുമയിലും സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരെ മണ്ഡലത്തില്‍ പുതിയ മുഖങ്ങളാണ് ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.