പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ട് റോഡ് പാലം പൂര്‍ത്തിയായി

നീലേശ്വരം: പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ട് റോഡ് പാലം നിര്‍മാണം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരമേറ്റാല്‍ ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുക്കും. ഇരുഭാഗങ്ങളിലെയും അപ്രോച് റോഡിന്‍െറ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ സമീപത്ത് അണക്കെട്ടുണ്ടെങ്കിലും ഗതാഗതം സാധ്യമല്ല. 1960ല്‍ നിര്‍മിച്ച ഈ അണക്കെട്ട് കാലപ്പഴക്കംമൂലം അപകടാവസ്ഥയിലാണ്. സമീപത്തെ പാടശേഖരങ്ങളിലേക്ക് ചോര്‍ച്ചമൂലം ഉപ്പുവെള്ളം കയറിയിരുന്നു. ആറുകോടി 30 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. നിലവിലുള്ള അണക്കെട്ടിന്‍െറ തൂണ്‍ ബലപ്പെടുത്തുകയും അണക്കെട്ടിന്‍െറ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. പുതിയ പാലത്തിന് നാല് മീറ്റര്‍ മാത്രമേ വീതിയുള്ളൂ.ഭാവി വികസനത്തിനായി ഏഴ് മീറ്ററാക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല. നീലേശ്വരത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഇന്‍ലാന്‍ഡ് നാവിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാകണമെങ്കില്‍ പുതിയ പാലത്തിന്‍െറ ഉയരവും വീതിയും വര്‍ധിപ്പിക്കണം. പുതുക്കൈ, വാഴുന്നോറടി, മൂലപ്പള്ളി, ഉപ്പിലിക്കൈ, ചേടിറോഡ് ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് നീലേശ്വരം ചുറ്റാതെ പടന്നക്കാട്ട് ഈ പാലം വഴി എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.