മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകനും കരാറുകാരനുമായ വിനായക് ബാലിഗ(51)യെ വധിച്ചതിന്‍െറ മുഖ്യസൂത്രധാരനെന്ന് പൊലീസ് കരുതുന്ന നരേഷ് ഷേണായി ദുബൈയിലേക്ക് കടന്നതായി സൂചന. യുവ നമോ ബ്രിഗേഡ് സ്ഥാപകരില്‍ പ്രമുഖനായ നരേഷിനായി സംസ്ഥാനത്തും ഗോവ, അന്തമാന്‍ ദ്വീപുകളിലും അന്വേഷണ സംഘം വലവീശിയതിനിടെയാണ് പുതിയ വിവരം. ദുബൈയിലേക്ക് കടന്നിരിക്കാനാണ് ഏറെ സാധ്യതയെന്ന് ബാലിഗയുടെ പിതാവ് രാമചന്ദ്രയും വീട് സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീറാം റെഡ്ഡിയോട് പറഞ്ഞു. കഴിഞ്ഞ മാസം 21ന് പുലര്‍ച്ചെ വിനായക് കൊല്ലപ്പെട്ടതുമുതല്‍ വീട്ടുകാര്‍ ഒറ്റപ്പെട്ട നിലയിലാണെന്ന് പിതാവും സഹോദരിയും റെഡ്ഡിയോട് പറഞ്ഞു. നൂറോളം വിവരാവകാശ അപേക്ഷകളിലൂടെ ബാലിഗ സമ്പാദിച്ച രേഖകള്‍, സീഡികള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കൊണ്ടുപോയിരുന്നു. മംഗളൂരു കാര്‍ സ്ട്രീറ്റിലെ വെങ്കട്രമണ ക്ഷേത്രത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ബാലിഗ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലവിലുണ്ട്. വിവരാവകാശത്തിലൂടെ ബാലിഗ പുറത്തുകൊണ്ടുവന്ന അഴിമതികള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും തുറന്നുകാട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വാടക കൊലയാളികളെ പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.