കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളുകള്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ തുക അതത് പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്താന്‍ ആവശ്യമായ ഉത്തരവ് നല്‍കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെല്ലിന്‍െറ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്കൂളുകളുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഓടുന്നില്ളെന്ന് പ്രസിഡന്‍റുമാര്‍ സെല്‍ യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. അടുത്ത സെല്‍ യോഗം ഒക്ടോബര്‍ 19ന് മൂന്നുമണിക്ക് ചേരും.കടം എഴുതിത്തള്ളാന്‍ 10.90 കോടി രൂപ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ അവശേഷിക്കുന്ന തുകയില്‍നിന്ന് ലഭ്യമാക്കുന്നതിനും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ഡിസംബറില്‍ സംഘടിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. പുനരധിവാസ ഗ്രാമത്തിന്‍െറ പണി ഡിസംബറില്‍ തുടങ്ങും. കള്ളാര്‍ പി.എച്ച്.സിക്ക് എന്‍.ആര്‍.എച്ച്.എം ആംബുലന്‍സ് തിരിച്ചുനല്‍കാനും തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള ദേശീയ മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശ ചെയ്ത വിഭാഗങ്ങളിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും രണ്ട് ഗഡു ധനസഹായം വിതരണം ചെയ്തു. സ്മാര്‍ട്ട് കാര്‍ഡ് കിട്ടാന്‍ അവശേഷിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 10നകം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ തോട്ടങ്ങളിലൂടെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ പി.സി.കെ മാനേജ്മെന്‍റ് സമ്മതിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വഴിയാത്രക്ക് തടസ്സമാകുന്നവിധം പി.സി.കെ റോഡ് അടക്കുന്നുവെന്ന പരാതിയെക്കുറിച്ച് ജില്ലാ കലക്ടര്‍ പരിശോധിക്കും. യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ആര്‍.ഡി.ഒ ഡോ. പി.കെ. ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വിഘ്നേശ്വരഭട്ട് (കള്ളാര്‍), സി.കെ. അരവിന്ദാക്ഷന്‍ (പുല്ലൂര്‍-പെരിയ), വി. ഭവാനി (മുളിയാര്‍), സുപ്രിയ അജിത് (പനത്തടി), സുജാത ആര്‍. തന്ത്രി (കാറഡുക്ക), പി. മുരളീധരന്‍, കെ. മാധവന്‍ നമ്പ്യാര്‍, എ.വി. രാമകൃഷ്ണന്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡോ. രൂപാ സരസ്വതി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബുധനാഴ്ച സര്‍വിസില്‍നിന്നും വിരമിക്കുന്ന എന്‍.പി. ബാലകൃഷ്ണന്‍ നായര്‍ക്ക് യോഗം യാത്രയയപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.