ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡ് നല്‍കണമെന്ന ആവശ്യം ശക്തമായി

ചെറുവത്തൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലത്തെുന്ന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നടത്തി കാര്‍ഡ് നല്‍കണമെന്ന ആവശ്യം ശക്തമായി. ദിവസംതോറും ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കേരളത്തിലെ ഗ്രാമങ്ങളില്‍ കൂടിവരുകയാണ്. കവര്‍ച്ചാ കേസുകളില്‍ ചിലത് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചതോടെയാണ് ഈ ആവശ്യം ഉയരുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നതോ താമസിക്കുന്നതോ ആയ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടത്തുകയും ഐഡന്‍റിറ്റി കാര്‍ഡ് സൂക്ഷിക്കുകയും ചെയ്യണമെന്നാണ് ഒരു നിര്‍ദേശം. ഇതര സംസ്ഥാന തൊഴിളലാളികളെ ഉപയോഗിക്കുന്ന കരാറുകാരെയും അവരെ കൊണ്ടുവരുന്ന ഏജന്‍റുമാരെയും ഈ നിലയില്‍ നിയന്ത്രിക്കാന്‍ കഴിയണം. സത്യസന്ധരായ തൊഴിലാളികള്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് സ്വന്തമാക്കുക വഴി സംശയത്തിന്‍െറ നിഴലില്‍നിന്ന് രക്ഷപ്പെടാനും സാധിക്കും. താമസ സ്ഥലത്ത് തെറ്റായ അഡ്രസും മറ്റും നല്‍കിയാണ് ഇവര്‍ വാടക മുറികള്‍ സ്വന്തമാക്കുന്നത്. കഠിനമായ തൊഴില്‍ ചെയ്യുന്നതോടൊപ്പം പ്രദേശത്തെ ഭൂമിശാസ്ത്രം കൂടി ഇവര്‍ ഹൃദിസ്ഥമാക്കുന്നു. മദ്യം, കഞ്ചാവ് തുടങ്ങിയവ ട്രെയിനുകളിലത്തെിച്ച് വില്‍പന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ചന്തേര പൊലീസിന് ബാലികേറാമലയുമാണ്. കൃത്യനിര്‍വഹണത്തിനുശേഷം ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുക എന്നതാണ് ഇത്തരക്കാരുടെ ശീലം. ചെറുവത്തൂര്‍ ടൗണില്‍ നിര്‍മാണ പ്രവൃത്തികള്‍ രാത്രികാലത്തും നടക്കാറുണ്ട്.ജോലിക്കിടെ ഉണ്ടാകുന്ന വലിയ ശബ്ദങ്ങള്‍ കേട്ടാലും സംശയിക്കേണ്ട സാഹചര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ ശ്രദ്ധിക്കാറുമില്ല. ബാങ്ക് കവര്‍ച്ചക്ക് ഇതെല്ലാം അനുകൂല സാഹചര്യമാണ്. രാത്രികാലങ്ങളിലെ പ്രവൃത്തിയുടെ മറവിലാണ് ഭൂരിഭാഗം അനാശാസ്യവും ഇവിടെ നടക്കുന്നത്. രാത്രി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പ്രവൃത്തി ചെയ്യാനുള്ള അനുവാദം നല്‍കരുതെന്ന അഭിപ്രായവും ശക്തമാണ്.ചെറുവത്തൂരില്‍ വന്‍ കവര്‍ച്ച നടന്ന വിജയ ബാങ്കിന്‍െറ താഴത്തെ നിലയില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ഒരു വിവരവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.