കാസര്‍കോട്: കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാസര്‍കോട് ജില്ലക്കാര്‍ക്കായി പാസ്പോര്‍ട്ട് സേവാ ക്യാമ്പ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലും കാസര്‍കോടുമാണ് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകരുള്ളത്. ഈ ജില്ലകളില്‍ സേവാകേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷ. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍നായര്‍ നന്ദിയും പറഞ്ഞു. 150 അപേക്ഷകള്‍ പരിഗണിച്ചു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസ് സംഘടിപ്പിച്ച ആദ്യ സേവാ ക്യാമ്പാണ് കാസര്‍കോട് കലക്ടറേറ്റില്‍ നടത്തിയത്. മതിയായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഒരുമാസത്തിനകം പാസ്പോര്‍ട്ട് ലഭ്യമാകും. കൈക്കുഞ്ഞുങ്ങളുമായും നിരവധി പേര്‍ ക്യാമ്പിനത്തെി. ഓണ്‍ലൈനായി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചവരാണ് ക്യാമ്പില്‍ ഹാജരായത്. പുതിയ അപേക്ഷ, പുതുക്കുന്നതിനുള്ള അപേക്ഷ, റീവ്യൂ അപേക്ഷ എന്നിവയാണ് ക്യാമ്പില്‍ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.