നിയമസഭാ സമിതി സിറ്റിങ് നാളെ

കാസര്‍കോട്: നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി നാളെ രാവിലെ 10.30ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിന്‍െറ നിര്‍മാണ പുരോഗതിയും ബേക്കല്‍ കടല്‍ത്തീരത്തെ മത്സ്യബന്ധന തുറമുഖമാക്കി മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ചും കാസര്‍കോട് ജില്ലയിലെ മത്സ്യബന്ധന, അനുബന്ധ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പരാതികള്‍ സമിതി സ്വീകരിക്കും. പരാതി സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍, സംഘടനകള്‍ രേഖാമൂലമുള്ള പരാതി നല്‍കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.