ബദിയടുക്ക: തല വളരുന്നു, കൈകകാലുകള്‍ ക്ഷയിക്കുന്നു. എന്നാല്‍, കഴുത്തിന് രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ ഭേദപ്പെടുന്ന അസുഖം മാത്രമേ അഫീസിനുള്ളൂവെന്ന് ഡോക്ടര്‍മാര്‍. പക്ഷെ, ഇതിന്‍െറ ചെലവ് സ്വപ്നം കാണാന്‍പോലും ഈ നിര്‍ധന കുടുംബത്തിനാവുന്നില്ല. അതുകൊണ്ട് വേണം അഫീസിനുമേല്‍ സമൂഹത്തിന്‍െറ ഒരു കണ്ണ്. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെടുന്ന നീര്‍ച്ചാല്‍ പൂവാളയിലെ ബീജന്തടുക്ക മൊയ്തീന്‍-ഫൗസിയ ദമ്പതികളുടെ നാല് മക്കളില്‍ ഇളയവനാണ് ആറ് വയസ്സുകാരനായ അഹമ്മദ് അഫീസ്. കുട്ടിക്ക് ജന്മനാ നല്ല ആരോഗ്യം ഉണ്ടായിരുന്നു. രണ്ട് വയസ്സ് തികയുമ്പോഴാണ് അസുഖ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തല വളര്‍ന്നു. രണ്ട് കൈയുടെയും കാലിന്‍െറയും ചലനശേഷി ഇല്ലാതായി. ചികിത്സിച്ച് നാല് വയസ്സായപ്പോള്‍ അസുഖം അല്‍പം ഭേദപ്പെട്ടു. അങ്കണവാടിയില്‍ പോകാന്‍ തുടങ്ങി. പിന്നീട് ഏറെ താമസിയാതെതന്നെ തലയുടെ വളര്‍ച്ച കൂടി ശരീരത്തിന്‍െറ ചലനശേഷി കുറഞ്ഞ് കിടപ്പിലായി. തലയിലുള്ള വെള്ളം കളയാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയും മൊയ്തീന്‍ ബാങ്കില്‍നിന്ന് ലോണെടുത്തും രണ്ട് ലക്ഷത്തോളം ചെലവാക്കി മംഗളൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. മാസങ്ങളോളം നീണ്ട ചികിത്സ. എന്നാല്‍, അസുഖം അല്‍പം ഭേദപ്പെട്ട് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയ അഫീസ് ആറ് വയസ്സ് തികയുമ്പോള്‍ പഴയ അവസ്ഥയിലേക്ക് വീണ്ടും വന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ സ്കാനിങ് ചെയ്ത് അസുഖം തിരിച്ചറിഞ്ഞു. കഴുത്തിന്‍െറ രണ്ട് ഞെരമ്പുകള്‍ തകരാറിലാണെന്നും രണ്ട് ശസ്ത്രക്രിയ ചെയ്താല്‍ കുട്ടിയുടെ രോഗം ഭേദപ്പെടുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്ന് ലക്ഷത്തോളം ചെലവ് വരുമെന്ന് പറയുന്ന ഈ ചികിത്സക്ക് വഴിയില്ലാതെ ഈ കുടുംബം ആശങ്കയില്‍ കഴിയുന്നു. സംസാരത്തിനോ മലമൂത്ര വിസര്‍ജനത്തിനോ തടസ്സങ്ങളില്ളെങ്കിലും ഭക്ഷണത്തിന്‍െറ അളവ് കുറഞ്ഞു പോകുന്നു. കുട്ടിയുടെ ചികിത്സക്ക് എങ്ങനെ വഴി കണ്ടത്തൊം എന്നതാണ് ഈ കുടുംബത്തിന്‍െറ മുന്നിലുള്ള ചോദ്യം.മൊയ്തീന്‍ ബദിയടുക്ക മത്സ്യമാര്‍ക്കറ്റില്‍ ദിവസക്കൂലിക്ക് പണിയെടുത്താണ് കുടുംബത്തെ പോറ്റുന്നത്. പഞ്ചായത്തിലും മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും മൊയ്തീന്‍ കയറിയതല്ലാതെ ഫലം കണ്ടില്ല. എന്‍ഡോസള്‍ഫാന്‍ ക്യാമ്പില്‍ പലതവണ ഈ കുട്ടിയെ കൊണ്ടുപോയെങ്കിലും കാര്യങ്ങളൊന്നും ഉണ്ടായില്ല. ഈയൊരു അവസ്ഥയില്‍ നില്‍ക്കുന്ന ഈ നിര്‍ധന കുടുംബം കുട്ടിയുടെ ചികിത്സക്കായി ആരെങ്കിലും സഹായകൈ നീട്ടുമെന്ന പ്രതീക്ഷയിലാണ്. ചികിത്സക്കായി കുട്ടിയുടെ പേരില്‍ ബദിയടുക്ക ശാഖാ സിന്‍ഡിക്കേറ്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 42092200194472, ഐ.എഫ്.എസ്.സി നമ്പര്‍: SYNB0004209, മൊബൈല്‍: 9526782951.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.