നീലേശ്വരം: അപകടങ്ങള്‍ പതിവാകുന്ന ദേശീയപാതയില്‍ കാര്യങ്കോട്ട് അപകടങ്ങള്‍ കുറക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി വീതി കുറഞ്ഞ കാര്യങ്കോട് പാലത്തിന്‍െറ വടക്കുഭാഗത്തായി റോഡരികില്‍ ഇരുമ്പ് വേലി നിര്‍മിച്ചു. കാര്യങ്കോട് പാലത്തിന് തെക്കുഭാഗവും സുരക്ഷാ വേലി നിര്‍മിച്ചു. ഈ ഭാഗങ്ങളില്‍ ഹമ്പുകളും റിഫ്ളക്ടറുകളും സ്ഥാപിച്ചു. ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്ന് ജീവഹാനി സംഭവിക്കുന്ന സ്ഥലമാണ് കാര്യങ്കോട്, മയ്യിച്ച പ്രദേശങ്ങള്‍.അപകടങ്ങള്‍ തുടരത്തെുടരെ നടന്നിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തതുമൂലം നാട്ടുകാര്‍ ദേശീയപാത തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷാ വേലികള്‍ അധികൃതര്‍ നിര്‍മിച്ചത്. പള്ളിക്കരയില്‍ അടച്ച റെയില്‍വേ ഗേറ്റ് തുറന്നാല്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകും. ഇതുമൂലം വളരെ വീതി കുറഞ്ഞ കാര്യങ്കോട് മയ്യിച്ച പാതയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാത്തതുമൂലമാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. അപകടങ്ങള്‍ തടയാന്‍ സുരക്ഷാ ഇരുമ്പ് വേലി നിര്‍മിച്ചത് നാട്ടുകാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.