മഞ്ചേശ്വരത്ത് മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്പോസ്റ്റിനു സമീപത്തെ യോഗിഷയുടെ മകന്‍ ശ്രിയാല്‍ (മൂന്ന് ), അയല്‍വാസി ആയിശുമ്മ (46), ലോറി ഡ്രൈവര്‍മാരായ രണ്ടു മഹാരാഷ്ട്ര സ്വദേശികള്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ശ്രിയാലിനാണ് ആദ്യം കടിയേറ്റത്. കുട്ടിയുടെ കഴുത്തിനാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട വീട്ടുകാര്‍ ഓടിയത്തെിയതോടെ നായ പിന്തിരിഞ്ഞു. പിന്നീട് സമീപത്തെ വീട്ടില്‍ വസ്ത്രം അലക്കിക്കൊണ്ടിരുന്ന ആയിശുമ്മയെ നായ കടിച്ചു. ഇവിടുന്ന് ഓടി രക്ഷപ്പെട്ട നായ ചെക്പോസ്റ്റില്‍ എത്തിയ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു ഡ്രൈവര്‍മാരെ കൂടി കടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.