ദേളി–കൂവത്തൊട്ടി റോഡ് ശോച്യാവസ്ഥ: യൂത്ത്ലീഗ് കിടപ്പ് സമരം നടത്തി

മേല്‍പറമ്പ്: ദേളി-കൂവത്തൊട്ടി റോഡുപണി ഉടന്‍ പൂര്‍ത്തീകരിച്ച് റോഡിലുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റുമെന്ന് ആര്‍.ടി.എസ് കമ്പനി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ദേളി റോഡില്‍ കിടപ്പ് സമരം സംഘടിപ്പിച്ചു. റോഡ് പണി തുടങ്ങി മാസങ്ങളായിട്ടും അത് പൂര്‍ത്തികരിക്കാനുള്ള ശ്രമങ്ങള്‍ ആര്‍.ടി.എസ് കമ്പനിയുടെയോ കെ.എസ്.ടി.പിയുടെയോ സ്ഥലം എം.എല്‍.എയുടെയോ ജില്ലാ പഞ്ചായത്തിന്‍െറയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. യാത്രക്കാര്‍ പൊടിപടലങ്ങളും മണ്ണും ശ്വസിച്ച് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. റോഡുപണി ഇന്നുതന്നെ ആരംഭിക്കുമെന്ന് ആര്‍.ടി.എസ് അധികൃതര്‍ വന്ന് ഉറപ്പുനല്‍കിയതിനാല്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് അന്‍വര്‍ കോളിയടുക്കം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കര്‍ കടാങ്കോട് സ്വാഗതം പറഞ്ഞു.മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കട്ടക്കാല്‍ ഷാഫി ഹാജി, പഞ്ചായത്ത് പ്രസിഡന്‍റ് ഹാജി അബ്ദുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ട്രഷറര്‍ മുഹമ്മദ്കുഞ്ഞി ചെമ്മനാട്, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്‍റ് ടി.ഡി. കബീര്‍ തെക്കില്‍, കെ.എം.സി.സി നേതാവ് എം.എ. മുഹമ്മദ്കുഞ്ഞി, യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.എല്‍. റഷീദ് ഹാജി, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര, അബ്ദുല്‍ ഖാദര്‍ കളനാട്, കെ.ടി. നിയാസ്, അഫ്സല്‍ സിസൂളു, പി.ബി. അഷ്റഫ്, റാഫി പള്ളിപ്പുറം, മുഹമ്മദ്കുഞ്ഞി ചെമ്പിരിക്ക, അബ്ദുല്ല ഉലുജി, കനു അഫ്സറ, ഫൈസല്‍ പള്ളിപ്പുറം, ഇര്‍ഷാദ് കോളിയടുക്കം എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.