ബദിയടുക്ക: ബദിയടുക്കയിലും പരിസര പ്രദേശങ്ങളിലും പകല്‍സമയം വഴിനടക്കാന്‍പോലും കഴിയാത്ത നിലക്ക് പിടിച്ചുപറി സംഘം വിലസുന്നത് കാരണം ജനങ്ങള്‍ ഭീതിയില്‍. രണ്ടാഴ്ചക്കുള്ളില്‍ മാന്യ, മുണ്ടോട്, പുതുക്കോളി, പൊയ്യകണ്ടം, സീതാംഗോളി തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകളുടെ സ്വര്‍ണമാലയും പിഗ്മി ഏജന്‍റിന്‍െറ പണവും കവര്‍ന്ന സംഭവമുണ്ടായി. എന്നാല്‍, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം എവിടെയും എത്തിയില്ല. ഇതിനിടക്കാണ് തിങ്കളാഴ്ച യാത്രക്കാരന്‍െറ 10 ലക്ഷത്തോളം രൂപ തട്ടിപ്പറിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്. വണ്ടി കേടായതിനാല്‍ നാട്ടുകാരുടെ ഇടപെടല്‍ മൂലം മാത്രമാണ് മൂന്ന് പ്രതികളെയും രണ്ട് കാറുകളെയും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്. ഇത്തരത്തിലുള്ള കവര്‍ച്ചാ സംഘം ബദിയടുക്ക കേന്ദ്രീകരിച്ച് വിലസുന്നതായാണ് പറയുന്നത്. കര്‍ണാടക സ്വദേശികളാണ് ജോലിക്ക് എന്ന പേരില്‍ ബദിയടുക്ക, പെര്‍ള നെല്ലികട്ട, നീര്‍ച്ചാല്‍, സീതാംഗോളി ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചുവരുന്നത്. അത്തരത്തിലുള്ള ആളുകളായിരിക്കും പകല്‍സമയം വഴിയാത്രക്കാരെ പിടിച്ചുപറിക്കുന്നതെന്ന് നാട്ടുകാര്‍ കരുതുന്നു. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നില്ളെന്നാണ് ജനങ്ങളുടെ പരാതി. പലപ്പോഴും സംഭവം നടന്നാല്‍ പൊലീസിന് വിവരം അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവസ്ഥലത്ത് എത്തുന്നത്. അപ്പോഴേക്കും കേസിന്‍െറ അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയാണ് വരുന്നത്. ഇതര സംസ്ഥാനത്തുനിന്ന് വന്ന് ക്വാര്‍ട്ടേഴ്സുകളില്‍ നില്‍ക്കുന്ന തൊഴിലാളികളുടെ പേരോ ശരിയായ മേല്‍വിലാസമോ ശേഖരിക്കാന്‍ ക്വാര്‍ട്ടേഴ്സ് ഉടമകള്‍ തയാറാകുന്നില്ല.രാത്രിസമയം പട്രോളിങ് സജീവമാക്കുന്ന പൊലീസ് പകലും ജാഗ്രത പുലര്‍ത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം, പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും നമ്പര്‍ പ്ളേറ്റില്ലാതെ ഓടുന്ന ബൈക്കുകള്‍ പിടികൂടി വെരിഫിക്കേഷന്‍ ചെയ്ത് മാത്രമാണ് വിട്ടയക്കുന്നതെന്നും ഇതരസംസ്ഥാനത്തുനിന്ന് വരുന്ന തൊഴിലാളികളാണ് ഇത്തരത്തിലുള്ള പകല്‍ പിടിച്ചുപറി നടത്തുന്നതെന്നാണ് ലഭ്യമായ സൂചനയെന്നും അത്തരത്തിലുള്ള സംഭവങ്ങളില്‍ പൊലീസ് കാര്യക്ഷമമായ രീതിയില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബദിയടുക്ക എസ്.ഐ എ. സന്തോഷ്കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.