കാഞ്ഞങ്ങാട്:ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ ജില്ലയില്‍ അപൈ്ളഡ് സയന്‍സ് കോളജുകള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത് അതിഥി അധ്യാപകര്‍. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ കാസര്‍കോട് ജില്ലയില്‍ മൂന്ന് ഐ.എച്ച്.ആര്‍.ഡി കോളജുകളാണുള്ളത്. ഇവയില്‍ രണ്ട് കോളജുകളിലും പ്രിന്‍സിപ്പല്‍മാര്‍ പോലും അതിഥി അധ്യാപകരാണെന്നതാണ് യാഥാര്‍ഥ്യം. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം അപൈ്ളഡ് സയന്‍സ് കോളജ്, മോഡല്‍ ഐ.എച്ച്.ആര്‍.ഡി കോളജ് മടിക്കൈ, ചീമേനി എന്നിവിടങ്ങളിലാണ് ജില്ലയിലെ ഐ.എച്ച്.ആര്‍.ഡി കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. ചീമേനിയിലും മഞ്ചേശ്വരത്തും കോളജുകള്‍ ആരംഭിച്ചിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും സ്ഥിരം അധ്യാപകരെ നിയമിക്കാതെയാണ് പഠനം തുടരുന്നത്. മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളജിലും 2010ല്‍ ആരംഭിച്ച മടിക്കൈ മാതൃകാ ഐ.എച്ച്.ആര്‍.ഡി കോളജിലും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള 17 ഓളം അധ്യാപകരും സൂപ്രണ്ട് ഉള്‍പ്പെടെയുള്ള എട്ടോളം അനധ്യാപകരും താല്‍ക്കാലിക ജീവനക്കാരാണ്. ചീമേനിയിലെ ഐ.എച്ച്.ആര്‍.ഡി കോളജില്‍ ഒരു അധ്യാപകന്‍ മാത്രമാണ് സ്ഥിരനിയമനം നേടിയത്. ഈ അധ്യാപകന് പ്രിന്‍സിപ്പലിന്‍െറ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഈ അധ്യാപകനെ കൂടാതെ 17 ഓളം അധ്യാപകര്‍ ഇവിടെ അതിഥി അധ്യാപകരായി പ്രവര്‍ത്തിക്കുന്നുണ്ട്. എട്ട് അനധ്യാപക ജീവനക്കാരില്‍ മൂന്നുപേര്‍ മാത്രമാണ് സ്ഥിരമായുള്ളത്. ശേഷിക്കുന്ന അഞ്ച് പേരും താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകളായ ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി ഇലക്ട്രോണിക്സ്, എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം, എം.കോം കോഴ്സുകളിലായി നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് ഈ മൂന്ന് കോളജുകളിലായി പഠനം നടത്തുന്നത്. താല്‍ക്കാലിക അധ്യാപകര്‍ക്ക് കുറഞ്ഞ ശമ്പളം മാത്രം നല്‍കിയാണ് കോളജുകളുടെ പ്രവര്‍ത്തനം മുന്നോട്ട് നീക്കുന്നത്. ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തത്തെിയാല്‍ ഇവരെ പിരിച്ചുവിടുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.