കുമ്പള: കുമ്പള ടൗണും പരിസര പ്രദേശങ്ങളും തെരുവുനായ്ക്കള്‍ അടക്കിവാഴുകയാണ്. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ടൗണ്‍ പ്രദേശത്ത് രാപ്പകലന്യേ സൈ്വരവിഹാരം നടത്തുന്ന നായ്ക്കൂട്ടം ടൗണിലത്തെുന്നവര്‍ക്കും വാഹനങ്ങള്‍ക്കും വന്‍ ഭീഷണിയാണ്. മഴയൊഴിഞ്ഞ് മാനം തെളിയുന്ന ഈ സമയം നായ്ക്കളുടെ പ്രജനന കാലമാണ്. ടൗണില്‍ എവിടെ നോക്കിയാലും 10ഉം 20ഉം നായ്ക്കളടങ്ങുന്ന കുറേ കൂട്ടങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നത് കാണാം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് നായ്ക്കൂട്ടങ്ങളുടെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്നത്. തെരുവുനായ്ക്കള്‍ വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും കുരച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളെ പിന്തുടരുന്നതും പതിവായിട്ടുണ്ട്. കുമ്പള റെയില്‍വേ സ്റ്റേഷന്‍ വളപ്പിലും സ്റ്റേഷന് പുറത്ത് പല കേസുകളിലായി പിടികൂടി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കടിയിലുമാണ് തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത്. പഞ്ചായത്ത് കാര്യാലയത്തിന്‍െറ വരാന്തയിലും പൊലീസ് സ്റ്റേഷന്‍ വരാന്തയിലും കുമ്പള സി.ഐ ഓഫിസ് വരാന്തയിലും കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. യു.പി സ്കൂള്‍ വരാന്തകളിലും പകല്‍സമയങ്ങളില്‍ നായ്ക്കൂട്ടം വിശ്രമിക്കുന്നതും കാണാം. ടൗണില്‍ മീന്‍ മാര്‍ക്കറ്റിനടുത്ത് പോസ്റ്റ് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിനായി ഒഴിച്ചിട്ട സ്ഥലവും തെരുവുനായ്ക്കൂട്ടം കൈയടക്കിയിരുന്നു. എന്നാല്‍, ഒരാഴ്ച മുമ്പ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന ടൗണ്‍ ശുചീകരണത്തിന്‍െറ ഭാഗമായി ഇവിടെനിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെടിപ്പാക്കിയതോടെ നായ്ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ റോഡിലെ പാതയോരത്തേക്ക് താവളം മാറ്റിയിട്ടുണ്ട്. സദാസമയവും മീന്‍ സാന്നിധ്യവും കോഴിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും മീന്‍ മാര്‍ക്കറ്റ് പരിസരത്ത് നായശല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ചില കോഴിക്കടകളില്‍നിന്ന് സംസ്കരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം അവശിഷ്ടങ്ങള്‍ നായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുന്നതായും പരാതിയുണ്ട്. മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതും പൊലീസ് കസ്റ്റഡി വാഹനങ്ങള്‍ വര്‍ഷങ്ങളോളം നിര്‍ത്തിയിട്ട് കാടുകയറുന്നതും നായശല്യം വര്‍ധിക്കാന്‍ ഇടയാക്കിയതായി വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.